ന്യൂഡൽഹി: അസമിലെ വെള്ളപ്പൊക്കം വർഗീയത കലർത്തി റിപ്പോർട്ട് ചെയ്ത് ആർ.എസ്.എസ് വാരികയായ പാഞ്ചജന്യ. ജൂണിലാണ് അസമിൽ വെള്ളപ്പൊക്കം രൂക്ഷമായത്. ദക്ഷിണ അസമിലെ ഏറ്റവും വലിയ പട്ടണവും ബരാക് നദിയുടെ തീരത്തുള്ള മൂന്ന് ജില്ലകളിലേക്കുള്ള കവാടവുമായ സിൽച്ചാർ - ചരിത്രത്തിൽ മുമ്പെങ്ങുമില്ലാത്തവിധം വെള്ളത്തിൽ മുങ്ങിപ്പോയി. ജൂലൈ ആദ്യവാരത്തോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 170 കടന്നു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് പ്രളയത്തെ ആദ്യം വർഗീയവൽകരിച്ചത്.
ജൂൺ 26ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സിൽച്ചാറിലെ വെള്ളപ്പൊക്കം "മനുഷ്യനിർമ്മിതം" ആണെന്ന് അവകാശപ്പെട്ടു. "ബെറ്റുകണ്ടിയിലെ കായൽ ആളുകൾ തകർത്തില്ലായിരുന്നുവെങ്കിൽ, ഇത് സംഭവിക്കില്ലായിരുന്നു" -അദ്ദേഹം പറഞ്ഞു. സിൽച്ചാറിൽ നിന്ന് 10 കിലോമീറ്റർ ദൂരെയാണ് ബെറ്റുകണ്ടി.
പ്രളയത്തിന് കാരണക്കാർ എന്ന് ആരോപിച്ച് കാബൂൾ ഖാൻ, മിഥു ഹുസൈൻ ലാസ്‌കർ, നസീർ ഹുസൈൻ ലാസ്‌കർ, റിപ്പൺ ഖാൻ എന്നീ നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഒരു നദിയുടെ ഒഴുക്കിന് സമാന്തരമായി അതിന്റെ വെള്ളപ്പൊക്ക സമതലത്തിലോ താഴ്ന്ന തീരപ്രദേശങ്ങളിലോ ഒഴുകുന്ന ഘടനക്ക് ഇവർ മാറ്റം വരുത്തി എന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.
വിഷയം വർഗീയവത്കരിച്ച് ആർ.എസ്.എസും
സിൽച്ചാറിലെ പ്രളയം വർഗീയവത്കരിച്ച് ആർ.എസ്.എസ് വാരിക പാഞ്ചജന്യയും രംഗെത്തത്തിയതായി 'ദി പ്രിന്റ്' റിപ്പോർട്ട് ചെയ്യുന്നു. പാഞ്ചജന്യയുടെ ഏറ്റവും പുതിയ ലക്കത്തിൽ ഇതുസംബന്ധിച്ച ലേഖനവും ഉൾപ്പെടുത്തിയിട്ടുണ്ട്. 'ബാദ് ജിഹാദ്' (പ്രളയ ജിഹാദ്) എന്ന തലക്കെട്ടിലാണ് ലേഖനം ഉൾപ്പെടുത്തിയത്. ബേത്തുകണ്ടിയിലെ അണക്കെട്ട് തകർത്തതുമായി ബന്ധപ്പെട്ട് പിടികൂടിയ നാലിൽ ഒരാളായ കാബൂൾ ഖാന്റെ നേതൃത്വത്തിലുള്ള 'മതഭ്രാന്തന്മാരുടെ' സംഘത്തിന്റെ പ്രവർത്തനങ്ങളാണ് പ്രളയത്തിന് കാരണമായതെന്ന് റിപ്പോർട്ട് പറയുന്നു.
'സി.ഐ.ഡി അന്വേഷണത്തിൽ അണക്കെട്ടിന് കേടുപാടുകൾ വരുത്താനുള്ള ജിഹാദിസ്റ്റ് പദ്ധതികൾ വെളിപ്പെട്ടേക്കാം. എന്നാൽ അറസ്റ്റിലായ മതഭ്രാന്തൻ കാബൂൾ ഖാന്റെയും കൂട്ടാളികളുടെയും ചെയ്തിയുടെ ഫലം ദുരിതത്തിലാക്കിയത് നഗരത്തിലെ ലക്ഷക്കണക്കിന് ഹിന്ദുക്കളെയാണ്'-ലേഖനം ആരോപിക്കുന്നു. ഖാനും കൂട്ടാളികളും കായലിന്റെ ഒരു ഭാഗം കുഴിച്ചതായും ഇതാണ് പ്രളയത്തിന് കാരണമെന്നും ലേഖനം അവകാശപ്പെട്ടു.
'ഈ വിനാശകരമായ പ്രവൃത്തി കാരണം, മഴവെള്ളം നിറഞ്ഞ ബരാക് നദി കര കവിഞ്ഞൊഴുകി. തുടർന്ന്വെള്ളം സിൽച്ചാറിലേക്ക് പ്രവേശിച്ചു. ജൂൺ 20 ന് ശേഷം നഗരം മുഴുവൻ വെള്ളത്തിനടിയിലായി'-ലേഖനം തുടരുന്നു.
'മനുഷ്യനിർമിത' ദുരന്തം മുതൽ 'പ്രളയ ജിഹാദ്' വരെ
ജൂലൈ അഞ്ചിനുതെന്ന അസമിലെ മുഖ്യധാരാ മാധ്യമങ്ങളിലെ ഒരു വിഭാഗം സിൽച്ചാർ വെള്ളപ്പൊക്കതെത 'പ്രളയ ജിഹാദ്' ആയി റിപ്പോർട്ട് ചെയ്തുിരുന്നു. ന്യൂസ് എക്‌സ് സിൽച്ചാറിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് ഒരു പ്രൈം ടൈം ചർച്ച നടത്തിയിരുന്നു. മുൻ നയതന്ത്രജ്ഞൻ ഭസ്വതി മുഖർജി, മുൻ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥൻ ആർ.വി.എസ് മണി, ഔറേലിയസ് കോർപ്പറേറ്റ് സൊല്യൂഷൻസ് സ്ഥാപകൻ സുമിത് പീർ, ഐ.ടി.വി നെറ്റ്‌വർക്കിലെ എഡിറ്റോറിയൽ ഡയറക്ടർ മാധവ് നാലപ്പാട്ട് എന്നിവരായിരുന്നു പാനൽലിസ്റ്റുകൾ. ആങ്കർ ഉൾപ്പെടെ എല്ലാ പാനലിസ്റ്റുകളും "പ്രളയ ജിഹാദ്" നടന്നുവെന്ന അഭിപ്രായക്കാരായിരുന്നു.
പാനലിസ്‌റ്റുകളെ പരിചയപ്പെടുത്തിയ ശേഷം അവതാരക മീനാക്ഷി ഉപ്രേതി ചോദിച്ചു, "ഇതൊരു നിരുപദ്രവകരമായ ദ്രോഹമായി തോന്നുന്നില്ല. ഇത് ഒരു നിസാരമായ വികൃതിയാണെന്ന് നിങ്ങൾ പറയുമോ. ജാഗ്രത പാലിക്കണം". ആഭ്യന്തര അട്ടിമറി, രാജ്യദ്രോഹ പ്രവൃത്തി എന്നും പ്രളയത്തെ അവർ വിലയിരുത്തി. ഈ സംഭവം ആൾക്കൂട്ട കൊലപാതകത്തിനുള്ള പദ്ധതിയാണെന്ന് ഉപ്രേതിയോട് പ്രതികരിച്ച നാലപ്പാട്ട് പറഞ്ഞു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് സംഭവമെന്ന് എല്ലാ പാനലിസ്റ്റുകളും അഭിപ്രായപ്പെട്ടു.
ബി.ജെ.പി അനുകൂല പ്രചരണ സ്ഥാപനമായ സുദർശൻ ന്യൂസും സമാനമായ ഒരു പരിപാടി അവതരിപ്പിച്ചു. ക്ലിപ്പ് ഫേസ്ബുക്കിലും യൂ ട്യൂബിലും ലഭ്യമാണ്. സുദർശൻ ന്യൂസിന്റെ മേധാവി സുരേഷ് ചവാൻകെയും ഇതേ വാദം ഉന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.