ന്യൂഡൽഹി: ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ് കാരണം വ്യേമ–റെയിൽ ഗതാഗതം തടസപ്പെട്ടു. ഡൽഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് രാവിലെയുള്ള വിമാനങ്ങൾ പുറപ്പെടാനും ഇറങ്ങാനും വൈകി. റണ്‍വേയില്‍ ദൃശ്യ പരിധി 50 മീറ്ററിലും താഴെയായതിനാലാണ് സർവീസുകൾ വൈകിയത്. വെള്ളിയാഴ്ച രാവിലെ 8.30 ന് 13 ഡിഗ്രി സെപഷ്യസ് താഴെയാണ് തണുപ്പ് രേഖപ്പെടുത്തിയത്. ലഖ്നോ, അമൃതസർ വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകളും വൈകി.
മൂടൽമഞ്ഞുമൂലം ദൃശ്യപരിധി കുറഞ്ഞതിനാൽ ഡൽഹിയിൽ ട്രെയിനുകളും സമയം വൈകിയാണ് സർവീസ് നടത്തുന്നത്. ഡല്‍ഹിയുടെ പ്രധാന സ്ഥലങ്ങളിലെല്ലാം കനത്ത ഗതാഗത തടസം അനുഭവപ്പെട്ടു.
ഉത്തര്‍ പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലും കനത്ത മൂടുല്‍ മഞ്ഞാണ് അനുഭവപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.