മോശം കാലാവസ്​ഥ; വിമാന-ട്രെയിൻ സർവീസുകൾ വൈകി

ന്യൂഡൽഹി: തലസ്​ഥാനത്ത്​ മോശം കാലാവസ്​ഥ മൂലം വിമാനങ്ങൾ വൈകുന്നു. ഡൽഹി, ബംഗളൂരു വിമാനത്താവളത്തിൽ നിന്ന്​ പുറപ ്പെടുന്നതും അവിടേക്ക്​ എത്തുന്നതുമായ സർവീസുകളാണ്​ വൈകുന്നത്​. ബംഗളൂരുവിൽ മാത്രം 20 വിമാനങ്ങളാണ്​ കനത്ത മൂടൽ മഞ്ഞ്​ മൂലം വൈകിയത്​. ഭോപാലിലുള്ള വിമാന സർവീസനെയും മോശം കാലാവസ്​ഥ ബാധിച്ചു.

വിമാന സർവീസുകളുടെ നിലവിലെ സ്​ഥിതി ഉറപ്പുവരുത്തി യാത്ര തുടങ്ങിയാൽ മതിയെന്ന്​ വിസ്​താര, ഇൻഡിഗോ എന്നീ എയർലൈൻസുകൾ യാത്രികരോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​. ഡൽഹി, ബംഗളൂരു, ഭോപാൽ എന്നിവിടങ്ങളിൽ നിന്നുള്ള ജെറ്റ്​ എയർവേസി​​​െൻറ സർവീസുകളും ​ൈവകിയതായി എയർലൈൻസ്​ അറിയിച്ചു.

ഉത്തരേന്ത്യയിലെ മൂടൽ മഞ്ഞ്​ ട്രെയിൻ സർവീസുകളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്​. ഡൽഹിയിലേക്കുള്ള 13 ട്രെയിനുകൾ വൈകിയാണ്​ ഒാടുന്നത്​. ഞായറാഴ്​ചയും 50 വിമാന സർവീസുകൾ മൂടൽമഞ്ഞ്​ കാരണം ​ൈവകിയിരുന്നു.

Tags:    
News Summary - Fog Hits Flights, Trains In Delhi - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.