ഗോവയിലേക്ക് പുറപ്പെട്ട കുടുംബം മാപ്പ് നോക്കി ചെന്നുകയറിയത് കർണാടക ഉൾവനത്തിൽ; രാത്രി കഴിച്ചുകൂട്ടിയത് കാറിനുള്ളിൽ

ബംഗളൂരു: ഗൂഗിൾ മാപ്പ് ഉൾപ്പെടെയുള്ള നാവിഗേഷൻ സംവിധാനങ്ങളെ മാത്രം ആശ്രയിച്ച് യാത്ര ചെയ്ത് വഴിതെറ്റുന്ന സംഭവങ്ങൾ വർധിക്കുകയാണ്. ഏറ്റവുമൊടുവിൽ കർണാടകയിൽ നിന്നാണ് വഴിതെറ്റലിന്‍റെ വാർത്ത. മധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട കുടുംബം മാപ്പ് നോക്കി എത്തിയത് കർണാടകയിലെ കൊടുംവനത്തിലാണ്.

ബിഹാർ സ്വദേശിയായ രഞ്ജിത് ദാസും കുടുംബവുമാണ് ഉജ്ജയിനിൽ നിന്ന് ഗോവയിലേക്ക് ബുധനാഴ്ച രാത്രി കാറിൽ പുറപ്പെട്ടത്. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഗൂഗിൾ മാപ്പിനെ മാത്രം ആശ്രയിച്ചായിരുന്നു ഇവരുടെ യാത്ര.

എന്നാൽ, കർണാടക ഖാനാപൂരിലെ ഷിരോലി വനത്തിലാണ് ഇവർ എത്തിയത്. കൂടുതൽ ഉൾവനത്തിലേക്ക് നീങ്ങിയതോടെ മൊബൈലിന് റേഞ്ചുമില്ലാതായി. പുറത്തേക്കുള്ള വഴി കണ്ടെത്താനാവാതെ കുഴങ്ങിയ കുടുംബം രാത്രി മുഴുവൻ കാറിനകത്ത് കഴിച്ചുകൂട്ടി.

പിറ്റേന്ന് രാവിലെ വീണ്ടും യാത്ര തുടർന്നപ്പോൾ മൊബൈൽ റേഞ്ചുള്ള ഒരു സ്ഥലം കണ്ടെത്തി. ഇവിടെ നിന്ന് പൊലീസിന്‍റെ സഹായത്തിനായി വിളിക്കുകയായിരുന്നു. ഖാനാപൂർ പൊലീസിന് വിവരം ലഭിച്ചതോടെ ഇവർ ലൊക്കേഷൻ മനസ്സിലാക്കി പുറപ്പെട്ടു. 31 കിലോമീറ്റർ ഉൾവനത്തിലേക്ക് സഞ്ചരിച്ചാണ് പൊലീസ് കുടുംബത്തിനരികിലെത്തിയത്. തുടർന്ന് ഇവരെ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു. ആവശ്യമായ സഹായങ്ങൾ നൽകിയ ശേഷം കുടുംബത്തെ ഗോവയിലേക്ക് അയച്ചതായി പൊലീസ് പറഞ്ഞു. 

Tags:    
News Summary - Following Google maps, Bihar family gets stuck in dense forest on way to Goa, spends night in car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.