ലഖ്നോ: ഉത്തർപ്രദേശിൽ കബഡി താരങ്ങൾക്ക് ശുചിമുറിയിൽ ഭക്ഷണം നൽകി. സെപ്റ്റംബർ 16ന് സഹറൻപൂരിൽ പെൺകുട്ടികൾക്കായി നടന്ന അണ്ടർ 17 സംസ്ഥാനതല കബഡി ടൂർണമെന്റിനിടെയാണ് സംഭവം. ശുചിമുറിയിൽ ഭക്ഷണം നൽകുന്നതിന്‍റെ വിഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഭക്ഷണസാധങ്ങൾ ശുചിമുറിപോലുള്ള സ്ഥലത്ത് തറയിൽ വെച്ചിരിക്കുന്നതും സ്വിമ്മിങ് പൂളിനടുത്തുനിന്ന് ഭക്ഷണം പാകം ചെയ്യുന്നതും വിഡിയോകളിൽ കാണാം.
സംഭവം വിവാദമായതോടെ വിശദീകരണവുമായി അധികൃതർ രംഗത്തെത്തി. ചില പ്രത്യേക കാരണങ്ങളാൽ സ്വിമ്മിങ് പൂളിന് സമീപമാണ് ഭക്ഷണം പാകം ചെയ്തതെന്നും ഡ്രസ്സിങ് റൂമിലാണ് സൂക്ഷിച്ചതെന്നും സഹാറൻപൂരിലെ സ്‌പോർട്‌സ് ഓഫീസർ അനിമേഷ് സക്‌സേന പറഞ്ഞു. താരങ്ങൾക്കുള്ള ഭക്ഷണം ശുചിമുറിയിലാണ് സൂക്ഷിച്ചതെന്ന ആരോപണം അദ്ദേഹം തള്ളി.
'ഭക്ഷണം ശുചിമുറിയിൽ സൂക്ഷിച്ചിട്ടില്ല. മഴകാരണം ഭക്ഷണത്തിനായുള്ള ക്രമീകരണങ്ങൾ നടത്തിയത് സ്വിമ്മിങ് പൂളിന്‍റെ ഭാഗത്തായിരുന്നു. സ്വിമ്മിങ് പൂളിനോട് ചേർന്നുള്ള ഡ്രസ്സിങ് റൂമിലാണ് ഭക്ഷണം സൂക്ഷിച്ചത്. സ്റ്റേഡിയത്തിൽ ചില നിർമാണ പ്രവർത്തികൾ നടക്കുന്നതിനാൽ ഭക്ഷണം സൂക്ഷിക്കാൻ മറ്റൊരു സ്ഥലം ഉണ്ടായിരുന്നില്ല.' -സക്സേന പറഞ്ഞു.
ശുചിമുറിയിൽ ഭക്ഷണം നൽകുന്നതിന്‍റെ വിഡിയോകൾ വൈറലായതോടെ സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധവുമായി നിരവധിപേർ രംഗത്തെത്തിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.