ഭക്ഷണ പാനീയങ്ങള്‍ക്ക് സര്‍വിസ് ചാര്‍ജ് ഈടാക്കുന്നത് അധാര്‍മികം –മന്ത്രി

ന്യൂഡല്‍ഹി: ഭക്ഷണങ്ങള്‍ക്കും പാനീയങ്ങള്‍ക്കും ഹോട്ടലുകള്‍ സര്‍വിസ് ചാര്‍ജ് ഈടാക്കുന്നത് അധാര്‍മികമാണെന്ന് കേന്ദ്ര ഉപഭോക്തൃ മന്ത്രി രാം വിലാസ് പാസ്വാന്‍. സര്‍വിസ് ചാര്‍ജ് ഏര്‍പ്പെടുത്തുന്നത് ഒരര്‍ഥത്തില്‍ ചൂഷണമാണെന്നും ഉപഭോക്താക്കള്‍ അത് നല്‍കേണ്ടതില്ളെന്നുമാണ് തന്‍െറ അഭിപ്രായമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എന്നാല്‍, നിലവിലെ നിയമമനുസരിച്ച് സര്‍വിസ് ചാര്‍ജ് ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ വകുപ്പില്ളെന്നത് ന്യൂനതയാണ്. ഈ പ്രശ്നം പുതിയ ഉപഭോക്തൃ സംരക്ഷണ ബില്ലിലൂടെ പരിഹരിക്കും. പാര്‍ലമെന്‍റിന്‍െറ അടുത്ത ബജറ്റ് സമ്മേളനത്തില്‍ ഈ ബില്‍ പാസാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Tags:    
News Summary - food service charge ram vilas paswan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.