ബംഗളൂരു: വർഗീയതക്കെതിരെ തൊഴിലാളിവർഗ പോരാട്ടത്തിന് രേഖയുമായി സി.ഐ.ടി.യു അഖിലേന്ത്യ സമ്മേളനം. ബംഗളൂരുവിലെ പാലസ് മൈതാനത്ത് നടക്കുന്ന സമ്മേളനത്തിന്റെ നാലാം ദിനത്തിൽ വർഗീയതക്കെതിരായ രേഖയടക്കം നാല് വിഷയങ്ങളിൽ ചർച്ച നടന്നു. സമ്മേളനത്തിലെ 1570 പ്രതിനിധികൾ നാല് കമീഷനുകളായി തിരിഞ്ഞ് ചർച്ചയിൽ പങ്കാളികളായി.
‘വർഗീയതക്കെതിരായ തൊഴിലാളിവർഗ പോരാട്ടം- പ്രതിരോധത്തിന്റെ ആവശ്യകത’, ‘ആധുനിക ഉൽപാദന മേഖലയിലെ തൊഴിലാളികളെ സംഘടിപ്പിക്കൽ: പ്രാധാന്യവും വെല്ലുവിളികളും’, ‘മാറിക്കൊണ്ടിരിക്കുന്ന തൊഴിൽബന്ധങ്ങൾ’, ‘നവലിബറലിസത്തിന്റെയും കോവിഡ് ദുരന്തത്തിന്റെയും പശ്ചാത്തലത്തിൽ ഇന്ത്യയിലെ തൊഴിലാളികളുടെ ആഭ്യന്തര കുടിയേറ്റം’ എന്നീ വിഷയങ്ങളിലായിരുന്നു ചർച്ച.
സമാപനദിവസമായ ഞായറാഴ്ച രാവിലെ ജനറൽ കൗൺസിലിനെ തിരഞ്ഞെടുക്കും. ഉച്ചക്ക് ഒന്നിന് ബസവനഗുഡി നാഷനൽ കോളജ് മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ സി.ഐ.ടി.യു പ്രസിഡന്റ് ഡോ. കെ. ഹേമലത, സെക്രട്ടറി തപൻസെൻ തുടങ്ങിയവർ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.