ഹണിട്രാപ്പിൽ കുടുങ്ങി ലിംഗായത്ത് മഠാധിപതിയുടെ ആത്മഹത്യ: യുവതി ഉൾപ്പെടെ മൂന്നുപേർ കസ്റ്റഡിയിൽ

ബംഗളൂരു: കർണാടക രാമനഗരയിലെ ലിംഗായത്ത് മഠാധിപതി ബസവലിംഗ സ്വാമി (44) ജീവനൊടുക്കിയ കേസിൽ ബംഗളൂരു സ്വദേശിനിയായ യുവതി ഉൾപ്പെടെ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഹണിട്രാപ്പിൽ കുടുക്കി സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. മൂവരെയും ചോദ്യം ചെയ്തുവരുന്നതായി പൊലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ബസവലിംഗ സ്വാമി ഒരു സ്ത്രീയുമായി നടത്തിയ വിഡിയോ കോളുകളുടെ ദൃശ്യം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. സ്ത്രീയുമായി സ്വാമി നടത്തിയ വിഡിയോ കോളുകൾ റെക്കോഡ് ചെയ്ത് ഭീഷണിപ്പെടുത്തിയതാണ് അദ്ദേഹം ജീവനൊടുക്കുന്നതിന് കാരണമായതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

സ്വാമി എഴുതിയ ആത്മഹത്യക്കുറിപ്പിൽ ഇക്കാര്യത്തെപ്പറ്റി സൂചനയുണ്ട്. ഒരു അജ്ഞാത സ്ത്രീ എന്നോട് ഇത് ചെയ്തു എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് മഠത്തിലെ മുറിയിൽ ബസവലിംഗ സ്വാമിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Tags:    
News Summary - For Lingayat Seer's Death Over "Honeytrap", Bengaluru Woman Among 3 Detained

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.