അന്ധവിശ്വാസം ജീവനെടുത്ത സംഭവങ്ങൾ ഏറെയാണ്. എന്നാൽ, അഞ്ച് വയസുകാരെൻറ മരണത്തെ കുറിച്ചാണ് പുതിയ വാർത്ത. കാൻസർ ഭേദമാകാൻ ഗംഗയിൽ മുക്കിയാൽ മതിയെന്ന് വിശ്വസിച്ച മാതാപിതാക്കളുടെ പ്രവൃത്തിയാണ് അഞ്ച് വയസുകാരെൻറ ജീവനെടുത്തത്. അവിടെ കൂടിയ നാട്ടുകാർ ബഹളം വെക്കുകയായിരുന്നു. ഇതോടെ, സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഡൽഹിയിൽ നിന്നുള്ള കുടുംബമാണ് ഗംഗാതീരത്ത് എത്തിയത്. രക്താർബുദത്തിന് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരെൻറ അസുഖം ഗംഗാസ്നാനം കൊണ്ട് മാറുമെന്നാണ് മാതാപിതാക്കൾ വിശ്വസിച്ചിരുന്നത്. ഇങ്ങനെ ചെയ്താൽ അസുഖം മാറുമെന്ന് ചില ബന്ധുക്കൾ പറഞ്ഞതിനെ തുടർന്നാണിവർ ഗംഗാതീരത്ത് എത്തുകയതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. ഹരിദ്വാറിലെ ഹർ കി പൗരിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം.
ചികിത്സിച്ചിരുന്ന ഡോക്ടർമാർ പ്രതീക്ഷ നഷ്ടപ്പെട്ടതായി സംസാരിച്ചിരുന്നു. തുടർന്നാണ്, എങ്ങനെയും അസുഖം മാറ്റാൻ കുട്ടിയെ ഗംഗയിൽ മുക്കാൻ മാതാപിതാക്കൾ തീരുമാനിച്ചത്. ഗംഗയിൽ മുക്കിയ ശേഷം കുട്ടിയുടെ മൃതദേഹത്തിനരികെ മാതാവ് ഇരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ‘കുട്ടി ഉടൻ തന്നെ എഴുന്നേൽക്കും, അത് എന്റെ ഉറപ്പാണ്’ എന്ന് മാതാവ് സംസാരിക്കുന്നതും വിഡിയോയിൽ കാണാം. ഈ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.