ന്യൂഡൽഹി: ഇസ്ലാമിലേക്ക് മതം മാറിയ ഹിന്ദു കുടുംബങ്ങൾക്ക് 15 വർഷം മുമ്പ് ധാന്യങ്ങളും കുട്ടികളുടെ ഫീസും നൽകിയതിന് ഗുജറാത്ത് പൊലീസ് നിർബന്ധിത മതംമാറ്റ കേസെടുത്ത ഡൽഹി സുഡാൻ എംബസി പള്ളിയിലെ ഇമാം അബ്ദുൽ വഹാബിന് സുപ്രീംകോടതി മുൻകൂർ ജാമ്യം നൽകി.
എന്നാൽ, ജാമ്യം നൽകിയാലും അന്വേഷണ ഏജൻസികൾക്ക് കസ്റ്റഡിയിൽ എടുത്തു ചോദ്യംചെയ്യാമെന്ന് ജസ്റ്റിസുമാരായ എം.ആർ. ഷാ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത് അബ്ദുൽ വഹാബിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ ചോദ്യംചെയ്തു. ഒരു കൈകൊണ്ട് ജാമ്യം അനുവദിച്ച് മറുകൈ കൊണ്ട് ജാമ്യം നിഷേധിക്കുന്ന നടപടിയാണിതെന്നും മുസ്ലിം ന്യൂനപക്ഷമായതുകൊണ്ടാണ് ഇത്തരമൊരു സമീപനമുണ്ടാകുന്നതെന്നും ദവെ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.