അച്ഛേൻറയും മകേൻറയും കസ്റ്റഡി മരണം സംബന്ധിച്ച് താൻ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയൊ പൊലീസ് നിർബന്ധിച്ച് ഡിലീറ്റ് ചെയ്യിച്ചതായി റേഡിയൊ ജോക്കി. പോലീസ് പീഡനങ്ങളെ സംബന്ധിച്ചുള്ള ഗ്രാഫിക്സോടുകൂടിയാണ് ആർ.ജെ സുചിത്ര വീഡിയൊ പോസ്റ്റ് ചെയ്തിരുന്നത്. ആദ്യം കേസന്വേഷിച്ച് തമിഴ്നാട് സി.ബി സി.ഐ.ഡിയാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്നും സുചിത്ര പറഞ്ഞു.
പോസ്റ്റ് ലക്ഷത്തിലേറെേപർ കണ്ടിരുന്നു. സി.ബി.സി.ഐ.ഡിയിൽ നിന്ന് ചിലർ വിളിച്ചിരുന്നെന്നും വ്യാജ വിവരം പ്രചരിപ്പിക്കുന്നതിന് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും സുചിത്ര പറഞ്ഞു. തെൻറ അഭിഭാഷനോട് സംസാരിച്ചപ്പോൾ അവർ പറയുന്നതുപോലെ കേൾക്കുന്നതാണ് നല്ലതെന്നും അവർ എന്തിനും പോന്നവരാണെന്നും പറഞ്ഞുവത്രെ. തുടർന്ന് പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.
ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് സുചിത്ര ഭീഷണിവിവരം പുറത്തുവിട്ടത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പീഢനങ്ങളുടെ തെളിവൊന്നും ലഭിച്ചില്ലെന്നും അത്തരം വാർത്തകൾ വ്യാജമാണെന്നും പൊലീസ് പഞ്ഞു. സമൂഹത്തിൽ അരാജകത്വം ഉണ്ടാക്കുന്നതിന് അറസ്റ്റ് ചെയ്യുമെന്നായിരുന്നു ഭീഷണി. രേഖകളിൽ കൃത്രിമം കാട്ടാനുള്ള ശ്രമം അണിയറയിൽ നടക്കുന്നതായും മാധ്യമങ്ങൾ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും സുചിത്ര പറഞ്ഞു.
60കാരനായ ജയരാജും 31കാരനായ മകൻ ബെന്നിക്സുമാണ് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്. ഇവരോട് പൊലീസ് കാട്ടിയ ക്രൂരതകളെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത് തമിഴ്നാട്ടിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. നിലവിൽ സി.ബി.ഐ ആണ് കസ്റ്റഡി മരണം അന്വേഷിക്കുന്നത്.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.