ഭോപ്പാൽ: ക്ഷേത്രത്തിലേക്ക് വെള്ളമെടുക്കാന്‍ പോയ യുവാവിനെ ക്രൂരമായി മര്‍ദിച്ച ശേഷം നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിച്ചു. മർദനത്തിൽ മനംനൊന്ത് വികാസ് ശര്‍മ്മ എന്ന 19കാരന്‍ തൂങ്ങിമരിച്ചു. മധ്യപ്രദേശിലെ ശിവപുരി ജില്ലയിൽ സജോർ ഗ്രാമത്തിലാണ് സംഭവം. സംഭവത്തില്‍ രണ്ട് സ്ത്രീകളുള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വീടിനടുത്തുള്ള ക്ഷേത്രത്തിലെ ആവശ്യത്തിനായി പാത്രത്തില്‍ വെള്ളം ശേഖരിക്കുന്നതിന് പൊതുടാപ്പിന് അടുത്തെത്തിയതായിരുന്നു വികാസ്. പ്രതികളായ മനോജ് കോലി, താരാവതി കോലി, പ്രിയങ്ക കോലി എന്നിവരും സ്ഥലത്തുണ്ടായിരുന്നു. വികാസ് വെള്ളമെടുക്കുന്നതിനിടെ ഇവരുടെ പാത്രങ്ങളിലേക്ക് കുറച്ച് വെള്ളം വീണു.
ഇതില്‍ കുപിതരായ മൂവരും യുവാവിനെ മുടിയില്‍ പിടിച്ച് വലിച്ചിഴക്കുകയും അടിക്കുകയും ചെയ്തു. തുടര്‍ന്ന് ക്ഷേത്രത്തിലേക്ക് കൊണ്ടുപോകാൻ വെച്ച പാത്രത്തില്‍ മൂത്രം നിറക്കുകയും നിര്‍ബന്ധിച്ച് കുടിപ്പിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ബുധനാഴ്ചയാണ് സംഭവം.
ഇതിൽ മനംനൊന്ത വികാസ് വീടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു. വീട്ടില്‍ നിന്നും ആത്മഹത്യാക്കുറിപ്പും വീഡിയോ സന്ദേശവും പൊലീസ് കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.