പാക് ഡ്രോൺ ഇന്ത്യൻ അതിർത്തി കടന്നു; കനത്ത ജാഗ്രത

അമൃത്സർ: പഞ്ചാബിൽ അതിർത്തി കടന്ന് ഇന്ത്യൻ മേഖലയിലേക്ക് പാക് ഡ്രോൺ എത്തിയെന്ന റിപ്പോർട്ടിനെ തുടർന്ന് സുരക്ഷ ശക്തമാക്കി. തിങ്കളാഴ്ച രാത്രിയാണ് ഹുസൈനിവാലാ മേഖലയിൽ പാക് ഡ്രോൺ ഇന്ത്യൻ അതിർത്തിക്കുള്ളിൽ പ്രവേശിച്ചതായി ബി.എസ്.എഫിന്‍റെ ശ്രദ്ധയിൽപെട്ടത്.

നാല് തവണ പാക് അതിർത്തിക്കുള്ളിലും ഒരു തവണ ഇന്ത്യൻ അതിർത്തിക്കുള്ളിലുമാണ് ഡ്രോൺ കണ്ടത്. അതിർത്തി കടന്ന് ഒരു കിലോമീറ്ററിലേറെ ഡ്രോൺ പറന്നതായി സൈനിക വൃത്തങ്ങൾ പറയുന്നു. സംഭവത്തെ തുടർന്ന് അതിർത്തി മേഖലകളിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ബി.എസ്.എഫിന്‍റെയും പൊലീസിന്‍റെയും നേതൃത്വത്തിൽ മേഖലയിൽ പരിശോധന നടത്തി.

സെപ്റ്റംബർ ഒമ്പതിനും 16നും ഇടയിലായി അതിർത്തിക്കിപ്പുറത്തേക്ക് ഡ്രോൺ ഉപയോഗിച്ച് വെടിക്കോപ്പുകൾ കടത്തിയതായി സുരക്ഷാ സേന സ്ഥിരീകരിച്ചിരുന്നു. പാകിസ്താന്‍റെ പിന്തുണയോടെ ഖലിസ്താൻ തീവ്രവാദികളാണ് ആയുധം കടത്തിയതെന്ന് സൈന്യം പറയുന്നു.

Tags:    
News Summary - Forces on alert after drone enters Punjab from Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.