ന്യൂഡൽഹി: മുംബൈ തീരത്ത് കഴിഞ്ഞ ദിവസമുണ്ടായ അപകടത്തെ തുടർന്ന് എ.എൽ.എച്ച് ധ്രുവ് ഹെലികോപ്റ്ററുകളുടെ സേവനം പ്രതിരോധ സേന താത്കാലികമായി അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ കാരണം കണ്ടെത്തുകയും അതിന് മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യുന്നതു വരെ ധ്രുവ് ഹെലികോപ്റ്ററുകൾ ഉപയോഗിക്കേണ്ടതില്ലെന്നാണ് തീരുമാനം.
കോസ്റ്റ് ഗാർഡിനെ കൂടാതെ, കര-നാവിക-വ്യോമ സേനകളും എ.എൽ.എച്ച് വിമാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. ആളുകളുടെയും സാധനങ്ങളുടെയും യാത്രക്കുൾപ്പെടെ വിവിധ ആവശ്യങ്ങൾക്ക് സേനാ വിഭാഗങ്ങൾ ഈ വിമാനങ്ങളെ ഉപയോഗപ്പെടുത്തുന്നു.
ഹെലികോപ്റ്ററുകൾ പൂർണ പ്രവർത്തനക്ഷമമാക്കാൻ വേണ്ടി ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽ ലിമിറ്റഡ് പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം പതിവായി നടത്തുന്ന പറക്കലിനിടെ പെട്ടെന്ന് ഊർജ്ജ നഷ്ടമാവുകയും കോപ്റ്റർ ഉയരത്തിൽ നിന്ന് താഴേക്ക് ഇറങ്ങുകയുമായിരുന്നു. ഈ സമയം അടിയന്തരമായി കോപ്റ്ററിനെ കടലിൽ ഇറക്കി. കോപ്റ്ററിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരും സുരക്ഷിതരായി പുറത്തിറങ്ങി. തുടർന്ന് കെയ്രിൻ ഉപയോഗിച്ച് കോപ്റ്ററിനെ കരക്കെത്തിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.