തബ്​ലീഗ്​ സമ്മേളനത്തിൽ പ​ങ്കെടുത്തത്​ 40 ഓളം രാജ്യങ്ങളിൽ നിന്നുള്ളവർ

ന്യൂഡൽഹി: നിസാമുദ്ദീനിൽ നടന്ന തബ്​ലീഗ്​ സമ്മേളനത്തിൽ 40 ഓളം രാജ്യങ്ങളിൽനിന്നും ആളുകൾ പ​െങ്കടുത്തതായി റിപ്പോർട്ട്​. രാജ്യങ്ങളുടെയും പ​ങ്കെടുത്ത ആളുകളുടെയും പട്ടിക സർക്കാർ പുറത്തിറക്കി.

ഇന്തോനേഷ്യ, ബംഗ്ലാദേശ്​, കിർഗിസ്​ഥാൻ, മലേഷ്യ, മ്യാൻമർ, തായ്​ലൻഡ്​ എന്നിവിടങ്ങളിൽ നിന്നുമാണ്​ ഏറ്റവും കൂടുതൽ ആളുകൾ പ​െങ്കടുത്തത്​. 379 പേരാണ്​ ഇന്തോനേഷ്യയിൽനിന്നും സമ്മേളനത്തിൽ പ​െങ്കടുത്തത്. ബംഗ്ലാദേശിൽനിന്നും 110 പേരും പ​ങ്കെടുത്തു.

തബ്​ലീഗ്​ സമ്മേളത്തിൽ പ​​ങ്കെടുത്ത 960 വിദേശികള​ുടെ വിസ റദ്ദാക്കുകയും ഇവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്​തിരുന്നു. ഇവരിൽനിന്നാണ്​ മറ്റുള്ളവർക്ക്​ രോഗം പകർന്നതെന്നാണ്​ കണക്കുകൂട്ടൽ. തബ്​ലിഗ്​ സമ്മേളനത്തിൽ പ​െങ്കടുത്ത വിവിധ സംസ്​ഥാനങ്ങളിൽനിന്നുള്ളവർക്ക്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചിരുന്നു.

Tags:    
News Summary - Foreigners from 40 Countries attended Tablighi Jamaat gathering -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.