തൊടുപുഴ: ഭയാനകമായ രംഗങ്ങളാണ് കൊളുക്കുമലയിൽ ഉണ്ടായതെന്നും രക്ഷാപ്രവർത്തനത്തിലുണ്ടായ താമസവും കീഴ്ക്കാംതൂക്കായ പ്രദേശവുമാണ് അപകടത്തിെൻറ വ്യാപ്തി വർധിപ്പിച്ചതെന്നും ദൃക്സാക്ഷികളിലൊരാളായ കൊളുക്കുമല ടീ പാക്കേജ് മാനേജർ അഷ്കർ. 12 മണിയോടെയാണ് വിദ്യാർഥികളടങ്ങുന്ന സംഘം കൊളുക്കുമലയിൽ എത്തുന്നത്. ഇവിടെനിന്ന് ഇറങ്ങിവരുന്നതിനിടെയാണ് അപകടം. ഏഴ് കിലോമീറ്റർ പിന്നിട്ട് താഴേക്കിറങ്ങുന്നതിനിടെ കാറ്റും തീയും എതിർദിശയിൽ എത്തുകയായിരുന്നു.
ട്രക്കിങ്ങിനെത്തിയവരിൽ ആർക്കുംതന്നെ സ്ഥലത്തെക്കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്നില്ല. തീ എത്തുന്നത് കണ്ട് വിദ്യാർഥി സംഘം കണ്ട വഴികളിലൂടെ ചിതറിയോടുന്നതിനിടെ ചിലർ കൊക്കയിലേക്ക് വീണു. ഇവിടേക്കും തീ ആളിപ്പടർന്നു. 13 പേരോളം വീണതായാണ് സംശയം. സ്ഥലത്ത് രക്ഷാപ്രവർത്തനം ഏറെ സാഹസമായിരുന്നു. സംഭവം രാത്രിയോടെ മാത്രമാണ് പുറം ലോകം അറിഞ്ഞത്. താൻ സ്ഥലത്ത് എത്തുേമ്പാഴേക്കും പലയിടങ്ങളിലായി പൊള്ളിക്കരിഞ്ഞ ശരീരങ്ങളാണ് കാണുന്നത്. വാഹനങ്ങൾ എത്താൻ പറ്റാത്തതിനാൽ പലരെയും തീ പടർന്ന സ്ഥലത്ത് നിന്ന് പുറത്തേക്കെത്തിക്കുന്നത് കാണാമായിരുന്നു. നേവിയുടെ ഹെലികോപ്റ്റർ സ്ഥലത്ത് എത്തിയെങ്കിലും പ്രതികൂല കാലാവസ്ഥയായതിനാൽ രാത്രി വൈകിയും ഇറങ്ങാൻ കഴിഞ്ഞില്ല. ഗുരുതര പൊള്ളലേറ്റ പലരുടെയും നില ഗുരുതരമാണെന്ന് അഷ്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.