ന്യൂഡൽഹി: അസം മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ തരുൺ ഗൊഗോയ് (84) അന്തരിച്ചു. നേരത്തെ കോവിഡ് ബാധിച്ചിരുന്ന ഗൊഗോയ് ഗുഹാവത്തി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
ആഗസ്റ്റ് മാസത്തിൽ കോവിഡ് ബാധിച്ച ഗൊഗോയിയെ പ്ലാസ്മ തെറാപ്പിക്ക് വിധേയനാക്കിയിരുന്നു. കോവിഡ് നെഗറ്റീവ് ആയ ശേഷവും അസ്വസ്ഥതകൾ തുടർന്നതിനാൽ ഗൊഗോയിയെ നവംബർ 2 മുതൽ വെൻറിലേറ്ററിലാക്കിയിരുന്നു.
2021ൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മഹാസഖ്യരൂപീകരണത്തിനായി ഗൊഗോയുടെ നേതൃത്വത്തിൽ ചർച്ചകൾ നടന്നുവരുന്നതിനിടെയാണ് അസുഖബാധിതനായത്. 2001മുതൽ 2016 വരെ മൂന്നുതവണയായി 15 വർഷം അസം മുഖ്യമന്ത്രിയായിരുന്നു. ആറു തവണ എം.പിയായ ഗൊഗോയ് നരസിംഹ റാവും മന്ത്രിസഭയിൽ കേന്ദ്ര മന്ത്രിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.