മുൻ മുഖ്യമന്ത്രി രമൺ സിങ് ഛത്തീസ്ഗഡ് നിയമസഭ സ്പീക്കർ

റായ്പൂർ: മുതിർന്ന ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ രമൺ സിങ്ങിനെ ഛത്തീസ്ഗഡ് നിയമസഭ സ്പീക്കറായി ഐകകണ്ഠേന തിരഞ്ഞെടുത്തു. എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകുന്നതിനായി തന്‍റെ ചുമതല വിനിയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ നിയമസഭ സമ്മേളനം ഇന്ന് നടന്നു.

ബി.ജെ.പിയുടെ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പദം ലക്ഷ്യമിട്ടിരുന്ന നേതാക്കളിലൊരാളാണ് രമൺ സിങ്. എന്നാൽ, മുൻ കേന്ദ്ര മന്ത്രിയും ദലിത് നേതാവുമായ വിഷ്ണുദേവ് സായിയെയാണ് ബി.ജെ.പി മുഖ്യമന്ത്രിയാക്കിയത്. സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ അരുൺ സാവോയ്ക്കും മറ്റൊരു പ്രമുഖ നേതാവായ വിജയ് ശർമക്കും ഉപമുഖ്യമന്ത്രി പദവി നൽകിയിരുന്നു.

90 അംഗ നിയമസഭയിൽ 54 സീറ്റുകൾ നേടിയാണ് ബി.ജെ.പി കോൺഗ്രസിനെ അധികാരത്തിൽ നിന്ന് താഴെയിറക്കിയത്. കോൺഗ്രസിന് 35 സീറ്റ് മാത്രമാണ് നേടാനായത്. ജി.ജി.പി ഒരു സീറ്റ് നേടിയിരുന്നു.

Tags:    
News Summary - Former CM Raman Singh elected speaker of Chhattisgarh assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.