സുശാന്ത് സിങ് കേസന്വേഷണം; മുംബൈ പൊലീസിൻറെ നടപടികളിൽ സംശയം പ്രകടിപ്പിച്ച് മുൻ ഡി.ജി.പി

സുശാന്ത് സിങ് കേസന്വേഷണം; മുംബൈ പൊലീസിൻറെ നടപടികളിൽ സംശയം പ്രകടിപ്പിച്ച് മുൻ ഡി.ജി.പി

മുംബൈ: സുശാന്ത് സിങിൻറെ മരണത്തിൽ സിബിഐ അന്തിമറിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെ കേസന്വേഷണത്തിൽ മുംബൈ പൊലീസിനെതിരെ വിമർശനവുമായി മുൻ ഡി. ജി.പി ഗുപ്തേശ്വർ പാണ്ഡെ. കേസന്വേഷണത്തിൽ പൊലീസിന്റെ സമീപനം സംശയാസ്പദമാണെന്ന് അദ്ദേഹം ആരോപിച്ചു.

അന്വേഷണത്തിൻറെ തുടക്കത്തിൽ ബീഹാർ പോലീസുമായി മുബൈ പൊലീസ് സഹകരിക്കാൻ തയാറായില്ലെന്ന് പാണ്ഡെ ആരോപിച്ചു. അന്വേഷണത്തിൻറെ ഏകോപനത്തിനായി അയച്ച ഐ.പി.എസ് ഉദ്യോഗസ്ഥൻ അന്ന് ക്വാറന്റീനിലാവുകയും അഞ്ച് ദിവസം കഴിഞ്ഞ് അന്വേഷണത്തിനെത്തിയ ബീഹാർ പൊലീസ് സംഘം  തിരികെ മടങ്ങുകയും ചെയ്യുകയായിരുന്നു. സുശാന്തിൻറേത് കൊലപാതകമാണെന്ന് താൻ പറഞ്ഞിട്ടില്ലെന്നും, മരണത്തിൽ സംശയമുള്ളതിനാൽ കൂടുതൽ അന്വേഷണം വേണമെന്നുമാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുശാന്ത് സിങ് മരണപ്പെട്ട് ഇരുപത് ദിവസത്തിനുള്ളിൽതന്നെ അതുമായി ബന്ധപ്പെട്ട ചർച്ചകൾ കെട്ടടങ്ങിയിരുന്നു. എന്നാൽ സുശാന്തിൻറെ പിതാവ് ഇരുപതു ദിവസം കഴിഞ്ഞ് പാഠ്ന പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്നാണ് ബീഹാർ പൊലീസ് ടീം മുംബൈയിലെത്തുന്നത്. എന്നാൽ മുബെൈ പൊലീസ് അവരുമായി സഹകരിച്ചില്ലെന്ന് ഡി.ജി.പി ആരോപിക്കുന്നു.

സി.ബി.ഐ ക്കതിരെയും അദ്ദേഹം ആരോപണമുന്നയിച്ചു. പലതെളിവുകളും അവർ ശേഖരിക്കാതിരിക്കുകയോ ചില തെളിവുകൾ നശിപ്പിക്കപ്പെടുകയോ ചെയ്തിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ശനിയാഴ്ചയാണ് സി.ബി.ഐ സുശാന്ത് കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. അന്വേഷണമാരംഭിച്ച് അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് കേസിൽ അന്തിമറിപ്പോർട്ട് സമർപ്പിക്കുന്നത്.

Tags:    
News Summary - Former DGP raises doubt on Mumbai police's action on Sushant Singh case probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.