ചണ്ഡിഗഡ്: ഹരിയാന ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ സ്ഥാപക അംഗവും മുൻ കോൺഗ്രസ് നേതാവുമായ നിർമൽ സിങും മകൾ ചിത്രയും ഇന്ന് ഉച്ചയോടെ ആം ആദ്മി പാർട്ടിയിൽ അംഗത്വമെടുക്കും. നേരത്തെ ഹരിയാന കോൺഗ്രസ് നേതാവായ അശോക് തന്‍വാർ ആംആദ്മി പാർട്ടിയിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് നിർമൽ സിങും ആപിലേക്കെത്തുന്നത്.
ആംആദ്മി പാർട്ടിയുടെ പഞ്ചാബിലെ അട്ടിമറി വിജയത്തിനുശേഷം ഹരിയാനയിലെ കോൺഗ്രസ്, ബി.ജെ.പി, തുടങ്ങിയ മുഖ്യധാരാ പാർട്ടികളിൽ നിന്നുള്ള നിരവധി നേതാക്കൾ എ.എ.പിയിൽ അംഗത്വം സ്വീകരിക്കുന്നുണ്ട്. അശോക് തന്‍വാറിന് പുറമെ പ്രാദേശിക നേതാക്കളായ സന്ദീപ് ഭരദ്വാജ്, വികാസ് ഭരദ്വാജ് എന്നിവരും ഹരിയാനയിലെ മാധ്യമപ്രവർത്തകനായ ശിവ് കുമാറും എ.എ.പിയിൽ ചേർന്നത് വലിയ വാർത്തയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.