Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹരിയാനയിലെ മുന്‍...

ഹരിയാനയിലെ മുന്‍ കോൺഗ്രസ് നേതാവ് നിർമൽസിങും മകളും ആപിലേക്ക്

text_fields
bookmark_border
ഹരിയാനയിലെ മുന്‍ കോൺഗ്രസ് നേതാവ് നിർമൽസിങും മകളും ആപിലേക്ക്
cancel
Listen to this Article

ചണ്ഡിഗഡ്: ഹരിയാന ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ സ്ഥാപക അംഗവും മുൻ കോൺഗ്രസ് നേതാവുമായ നിർമൽ സിങും മകൾ ചിത്രയും ഇന്ന് ഉച്ചയോടെ ആം ആദ്മി പാർട്ടിയിൽ അംഗത്വമെടുക്കും. നേരത്തെ ഹരിയാന കോൺഗ്രസ് നേതാവായ അശോക് തന്‍വാർ ആംആദ്മി പാർട്ടിയിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് നിർമൽ സിങും ആപിലേക്കെത്തുന്നത്.

ആംആദ്മി പാർട്ടിയുടെ പഞ്ചാബിലെ അട്ടിമറി വിജയത്തിനുശേഷം ഹരിയാനയിലെ കോൺഗ്രസ്, ബി.ജെ.പി, തുടങ്ങിയ മുഖ്യധാരാ പാർട്ടികളിൽ നിന്നുള്ള നിരവധി നേതാക്കൾ എ.എ.പിയിൽ അംഗത്വം സ്വീകരിക്കുന്നുണ്ട്. അശോക് തന്‍വാറിന് പുറമെ പ്രാദേശിക നേതാക്കളായ സന്ദീപ് ഭരദ്വാജ്, വികാസ് ഭരദ്വാജ് എന്നിവരും ഹരിയാനയിലെ മാധ്യമപ്രവർത്തകനായ ശിവ് കുമാറും എ.എ.പിയിൽ ചേർന്നത് വലിയ വാർത്തയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AAPNirmal Singh
News Summary - Former Haryana Congress leader Nirmal Singh, his daughter to join AAP today
Next Story