ന്യൂഡല്‍ഹി: പാര്‍ലമെൻറ് ആക്രമണക്കേസിൽ അഫ്സല് ഗുരുവിെൻറ ദയാഹരജി തള്ളി വധശിക്ഷ നടപ്പാക്കിയത് യു.പി.എ സർക്കാറിെൻറ നിര്ദേശപ്രകാരമായിരുന്നുെവന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. വ്യക്തിപരമായി വധശിക്ഷക്ക് എതിരാണ് താൻ. അഫ്സൽ ഗുരുവിെൻറ വിഷയത്തിൽ ദയാഹരജി തള്ളണമെന്നായിരുന്നു അന്ന് കേന്ദ്രം ഭരിച്ചിരുന്ന യു.പി.എ സർക്കാറിെൻറ നിലപാട്. ദയാഹരജി തള്ളണമെന്നാണ് സർക്കാറിെൻറ ശിപാർശയെങ്കിൽ രാഷ്ട്രപതിയും അതേ നിലപാട് സീകരിക്കുന്നതാണ് രീതിയെന്നും പ്രണബ് പറഞ്ഞു.
2001ലെ പാര്‍ലമെൻറ് ആക്രമണവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയെന്നാരോപിച്ച് 2002 ഡിസംബര്‍ 18നാണ് അഫ്സല് ഗുരുവിന് വധശിക്ഷ വിധിച്ചത്. ദയാഹരജി തള്ളിയതിനെ തുടര്‍ന്ന് 2013 ഫെബ്രുവരി ഒമ്പതിന് തിഹാര്‍ ജയിലില്‍ അഫ്സല് ഗുരുവിനെ തൂക്കിലേറ്റി. ദയാഹരജിയില്‍ നടപടിയെടുക്കാതെ ഫയലുകള്‍ വൈകിപ്പിക്കുന്നതിലും തനിക്ക് താൽപര്യമില്ലെന്ന് പ്രണബ് പറഞ്ഞു. ദയാഹരജിയിൽ സ്വയം തീരുമാനമെടുക്കുകേയാ സര്‍ക്കാറിെൻറ ശിപാർശ പരിഗണിക്കുകേയാ ആണ് ചെയ്യുന്നത്. രണ്ട് കേസുകളിൽ ദയാഹരജി തള്ളണമെന്ന സര്‍ക്കാറിെൻറ ശിപാര്‍ശ സ്വീകരിച്ചിട്ടുണ്ട്.
വധശിക്ഷ നിരോധിക്കാന്‍ നിയമഭേദഗതി കൊണ്ടുവരണമെന്നും ദേശീയ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ മുൻ രാഷ്പ്രതി പറഞ്ഞു. കോൺഗ്രസ് അതിെൻറ പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരും. രാഹുൽ ഗാന്ധിക്കും കോൺഗ്രസ് നേതാക്കൾക്കും ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാൻ സാധിക്കുമെന്ന കാര്യത്തിൽ തനിക്ക് സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.