ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചമ്പായ് സോറൻ ബി.ജെ.പിയിൽ

ന്യൂഡൽഹി: ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജെ.എം.എം നേതാവുമായിരുന്ന ചമ്പായ് സോറൻ ബി.ജെ.പിയിൽ ചേർന്നു. റാഞ്ചിയിൽ കേന്ദ്ര മന്ത്രി ശിവരാജ് സിങ് ചൗഹാൻ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ എന്നിവരുടെ സാന്നിധ്യത്തിലാണ് ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.

ഏതാനും നേതാക്കളും അണികളും അദ്ദേഹത്തോടൊപ്പം ബി.ജെ.പിയിൽ ചേർന്നിട്ടുണ്ട്. ജെ.എം.എം സ്ഥാപകൻ ഷിബു സോറന്‍റെ അടുത്ത അനുയായി ആയിരുന്ന ചമ്പായ് കഴിഞ്ഞ ദിവസമാണ് പാർട്ടി വിട്ടത്. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ചമ്പായ് ബി.ജെ.പിയിലേക്ക് പോകുന്നത്. ‘ദീർഘമായ ആലോചനകൾക്കുശേഷമാണ് ബി.ജെ.പിയിൽ ചേരുന്നത്. ആദിവാസികളുടെ അവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കും. ആദിവാസി ജനസംഖ്യ കുറയുകയാണ്, ഈ വിഷയം ഉയർത്തിക്കൊണ്ടുവരും’ -ചമ്പായ് സോറൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

ജയിൽമോചിതനായ ഹേമന്ത് സോറൻ വീണ്ടും മുഖ്യമന്ത്രിയായതോടെ ചമ്പായ് സോറന് പദവി നഷ്ടപ്പെട്ടതാണ് ജെ.എം.എമ്മുമായി അകലാൻ കാരണം. സംസ്ഥാനത്തെ ആദിവാസി വിഭാഗങ്ങളിൽ സ്വാധീനമുള്ള നേതാവിന്റെ വരവ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. സംസ്ഥാനത്തെ വോട്ടർമാരിൽ 26 ശതമാനം പട്ടിക വർഗക്കാരാണ്.

Tags:    
News Summary - Former Jharkhand CM Champai Soren joins BJP ahead of assembly elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.