ന്യൂഡൽഹി: ഉത്തർപ്രദേശ് ജയിലിൽ കഴിയുന്ന മുൻ എം.പി അതീഖ് അഹ്മദിനെ അതിസുരക്ഷയ ുള്ള ഗുജറാത്ത് ജയിലിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവ്. ഉത്തർപ്രദേശിലെ ബിസിന സുകാരൻ മോഹിത് ജയ്സ്വാളിനെ ജയിലിലേക്ക് തട്ടിക്കൊണ്ടു വന്ന് കൈയേറ്റം ചെയ്ത സംഭവത്തെ തുടർന്നാണ് കോടതിയുടെ ഇടപെടൽ.
യു.പിയിലെ ദിയോരിയ ജയിലിൽ നടന്ന സംഭവെത്തക്കുറിച്ച് സി.ബി.ഐ അന്വേഷണത്തിന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവിട്ടു. സംഭവത്തിൽ പങ്കുള്ള അഞ്ച് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ കോടതി സർക്കാറിന് നിർദേശം നൽകി. അതീഖ് അഹ്മദിനെതിരെ രജിസ്റ്റർ ചെയ്ത 80 കേസുകളെ കുറിച്ച് സർക്കാർ വിശദ റിപ്പോർട്ട് നൽകണം.
ലഖ്നോവിൽനിന്ന് തട്ടിക്കൊണ്ടുവന്ന മോഹിത് ജയ്സ്വാളിനെ അതീഖ് അഹ്മദും കൂട്ടാളികളും ജയിലിൽവെച്ച് മർദിക്കുകയും അദ്ദേഹത്തിെൻറ ബിസിനസുകൾ അവരുടെ പേരിലേക്ക് മാറ്റാൻ നിർബന്ധിക്കുകയും ചെയ്തുവെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.