മുംബൈ: മുൻ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്റ കോൺഗ്രസ് വിടുമെന്ന് റിപ്പോർട്ട്. ഏക്നാഥ് ഷിൻഡെ പക്ഷ ശിവസേനയിൽ ചേരുമെന്നാണ് അഭ്യൂഹം. സൗത്ത് മുംബൈ ലോക്സഭ മണ്ഡലത്തിലാണ് ഇതുവരെ മിലിന്ദ് മത്സരിച്ചിരുന്നത്. ഉദ്ധവ് പക്ഷ ശിവസേനയിലെ അരവിന്ദ് സാവന്താണ് സിറ്റിങ് എംപി.
കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും സാവന്തിനോട് മിലിന്ദ് തോൽക്കുകയായിരുന്നു. ഇത്തവണ ഇൻഡ്യ സഖ്യത്തിന്റെ ഭാഗമായ ഉദ്ധവ് പക്ഷത്തിന് കോൺഗ്രസ് സീറ്റു വിട്ടുനൽകേണ്ടി വരും.എന്നാൽ, ഷിൻഡെ പക്ഷത്ത് ചേർന്നാലും സൗത്ത് മുംബൈ മണ്ഡലത്തിൽ മിലിന്ദിന് മത്സരിക്കാനാകില്ല. മണ്ഡലത്തിൽ നിലവിലെ മഹാരാഷ്ട്ര സ്പീക്കർ രാഹുൽ നർവേക്കറേ ബി.ജെ.പി മത്സരിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിനാൽ മിലിന്ദിന് ഷിൻഡെ പക്ഷം രാജ്യസഭ സീറ്റ് നൽകുമെന്നാണ് റിപ്പോർട്ട്.അതേ സമയം കോൺഗ്രസ് വിടുമെന്ന വാർത്ത വെറും അഭ്യൂഹം മാത്രമാണെന്ന് മിലിന്ദ് ദേവ്റ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.