ന്യൂഡൽഹി: മുൻ രാഷ്ട്രപതി ഗ്യാനി സെയിൽ സിങ്ങിന്‍റെ കൊച്ചുമകൻ ഇന്ദർജീത് സിങ് ബി.ജെ.പിയിൽ ചേർന്നു. കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി പാർട്ടി അംഗത്വം കൈമാറി. കേന്ദ്രമന്ത്രിമാരായ ഗജേന്ദ്രസിങ് ഷെഖാവത്ത്, മീനാക്ഷി ലേഖി എന്നിവർക്കൊപ്പം പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം അംഗത്വമെടുത്തത്.
സിക്ക് സമുദായത്തിലെ രാംഗരിയ വിഭാഗത്തിൽ പെട്ട ചിലരും ഇന്ദർജീതിനൊപ്പം ബി.ജെ.പിയിലെത്തി. മുത്തച്ഛന്‍റെ ആഗ്രഹം സഫലീകരിച്ചുവെന്ന് അംഗത്വം സ്വീകരിച്ച ശേഷം ഇന്ദര്‍ജീത് പ്രതികരിച്ചു.
താന്‍ ബി.ജെ.പിയില്‍ ചേരണമെന്ന് മുത്തച്ഛന്‍ ആഗ്രഹിച്ചിരുന്നവെന്നും. എ.ബി. വാജ്‌പേയിയെയും എല്‍.കെ. അദ്വാനിയെയും തനിക്ക് പരിചയപ്പെടുത്തി തന്നത് അദ്ദേഹമാണെന്നും ഇന്ദർജീത് സിങ് പറഞ്ഞു. അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിൽ പാർട്ടി അടിത്തറ ശക്തമാക്കാനുള്ള ശ്രമങ്ങളാണ് ബി.ജെ.പി തുടങ്ങിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.