ചാണ്ഡിഗഡ്: ഡൽഹി കലാപം രാജ്യത്തെ സമാധാനത്തിനും സാമുദായിക ഐക്യത്തിനും മതേതര മൂല്യങ്ങൾക്കും ഭീഷണിയായതായി പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ. എൻ.ഡി.എ ഘടക കക്ഷിയായ ശിരോമണി അകാലി ദളിെൻറ മുതിർന്ന നേതാവാണ് അദ്ദേഹം.
മതേതരത്വം എന്ന അടിത്തറയിൻമേലാണ് രാജ്യം നിലനിൽക്കുന്നത്്. ജാതി, മത, ഭാഷ, സംസ്കാര വൈവിധ്യങ്ങൾക്കിടയിലും രാജ്യത്തെ കെട്ടുറപ്പോടെ നിലനിർത്താനുള്ള ഘടകമായാണ് നമ്മുടെ പൂർവികർ മതേതരത്വത്തെ പരിഗണിച്ചിരുന്നത്. പഞ്ചാബിലെ ഭട്ടിൻഡയിൽ പാർട്ടി റാലിയെ അഭിസംബോധന ചെയ്യവേ ബാദൽ പറഞ്ഞു.
വ്യത്യസ്ത സമുദായങ്ങൾ പരസ്പരം മനസ്സിലാക്കുകയും ആദരിക്കുകയും ചെയ്താൽ സുദൃഡമായ ഇന്ത്യയെ നിർമിക്കാം. ഡൽഹി കലാപത്തെ തുടർന്ന് ന്യൂനപക്ഷ വിഭാഗത്തിൽ ഉടലെടുത്ത ഭീതിയും അരക്ഷിതാവസ്ഥയും ദുരീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.