ന്യൂഡൽഹി: ഭൂമി കുംഭകോണത്തിൽ ഉൾപ്പെട്ടതിനെ തുടർന്ന് മന്ത്രിസഭയിൽ നിന്നും പുറത്താക്കപ്പെട്ട മുൻ തെലുങ്കാന ആരോഗ്യ മന്ത്രി എട്ടേല രാജേന്ദർ ബി.ജെ.പിയിൽ ചേർന്നു. തെലുങ്കാന രാഷ്ട്ര സമിതിയിൽ നിന്ന് രാജിവെച്ച് ദിവസങ്ങൾക്കകമാണ് ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. ഇന്ന് ഡൽഹിയിൽ പാർട്ടി അധ്യക്ഷൻ ജെ.പി നഡ്ഡയുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വ സ്വീകരണം.
ഭൂമി കുംഭകോണത്തിൽ പെട്ടതിനെ തുടർന്ന് മെയ് ഒന്നിനാണ് മന്ത്രിസഭയിൽ നിന്നും ഇദ്ദേഹം പുറത്താക്കപ്പെട്ടത്. എന്നാൽ പാർട്ടി തന്നെ അനാവശ്യമായി വേട്ടയാടുകയാണെന്നായിരുന്നു ഇദ്ദേഹത്തിന്‍റെ ആരോപണം.
" ഒരു ഊമക്കത്തിന്റെ പേരിൽ എനിക്കെതിരെ അന്വേഷണം ആരംഭിക്കുകയും മന്ത്രിസ്ഥാനത്ത് നിന്നും പുറത്താക്കുകയും ചെയ്യുകയായിരുന്നു. അന്വേഷണം പൂർത്തിയാകുന്നതിനു മുൻപ് തന്നെ എന്നെ മന്ത്രിസഭയിൽ നിന്നും പുറത്താക്കി. എല്ലാം അടിസ്ഥാനരഹിത ആരോപണങ്ങളാണ്. അറിയിക്കാതെയും വിശദീകരണം നൽകാൻ അവസരം നൽകാതെയും പുറത്താക്കുകയായിരുന്നു." - അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.