Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭൂമി കുംഭകോണത്തിൽ...

ഭൂമി കുംഭകോണത്തിൽ പുറത്താക്കപ്പെട്ട മുൻ തെലുങ്കാന ആരോഗ്യ മന്ത്രി ബി.ജെ.പിയിൽ ചേർന്നു

text_fields
bookmark_border
Etela Rajender
cancel

ന്യൂഡൽഹി: ഭൂമി കുംഭകോണത്തിൽ ഉൾപ്പെട്ടതിനെ തുടർന്ന് മന്ത്രിസഭയിൽ നിന്നും പുറത്താക്കപ്പെട്ട മുൻ തെലുങ്കാന ആരോഗ്യ മന്ത്രി എട്ടേല രാജേന്ദർ ബി.ജെ.പിയിൽ ചേർന്നു. തെലുങ്കാന രാഷ്ട്ര സമിതിയിൽ നിന്ന് രാജിവെച്ച് ദിവസങ്ങൾക്കകമാണ് ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. ഇന്ന് ഡൽഹിയിൽ പാർട്ടി അധ്യക്ഷൻ ജെ.പി നഡ്ഡയുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വ സ്വീകരണം.

ഭൂമി കുംഭകോണത്തിൽ പെട്ടതിനെ തുടർന്ന് മെയ് ഒന്നിനാണ് മന്ത്രിസഭയിൽ നിന്നും ഇദ്ദേഹം പുറത്താക്കപ്പെട്ടത്. എന്നാൽ പാർട്ടി തന്നെ അനാവശ്യമായി വേട്ടയാടുകയാണെന്നായിരുന്നു ഇദ്ദേഹത്തിന്‍റെ ആരോപണം.

" ഒരു ഊമക്കത്തിന്റെ പേരിൽ എനിക്കെതിരെ അന്വേഷണം ആരംഭിക്കുകയും മന്ത്രിസ്ഥാനത്ത് നിന്നും പുറത്താക്കുകയും ചെയ്യുകയായിരുന്നു. അന്വേഷണം പൂർത്തിയാകുന്നതിനു മുൻപ് തന്നെ എന്നെ മന്ത്രിസഭയിൽ നിന്നും പുറത്താക്കി. എല്ലാം അടിസ്ഥാനരഹിത ആരോപണങ്ങളാണ്. അറിയിക്കാതെയും വിശദീകരണം നൽകാൻ അവസരം നൽകാതെയും പുറത്താക്കുകയായിരുന്നു." - അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Etela RajenderBJP
News Summary - Former Telangana Health Minister Etela Rajender Joins BJP
Next Story