ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി പി.ആർ കുമാരമംഗലത്തിന്‍റെ ഭാര്യ കിറ്റി കുമാരമംഗലത്തെ സ്വവസതിയിൽ കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. 67 വയസായിരുന്നു. മുഖത്ത് തലയിണ അമർത്തിയാണ് കൊലപാതകം. കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിക്കായിരുന്നു സംഭവം.
വീട്ടിലെ അലക്കുകാരനും രണ്ട് സുഹൃത്തുക്കളും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. അലക്കുകാരനായ രാജു അറസ്റ്റിലായിട്ടുണ്ട്. രാജുവിന്‍റെ കൂട്ടാളികളായ രണ്ടുപേർ ഒളിവിലാണ്. കവർച്ച ലക്ഷ്യമിട്ടായിരുന്നു കൊലപാതകം.
അലക്കുകാരനെ വീട്ടിലെ വേലക്കാരി തിരിച്ചറിഞ്ഞിട്ടുണ്ട്. വേലക്കാരിയെ ബന്ധിയാക്കി മുറിയിൽ പൂട്ടിയിട്ട ശേഷമായിരുന്നു കൊലപാതകം. ശേഷം കിറ്റി കുമാറിനെ കൊന്ന ശേഷം പ്രതികൾ െകാള്ളയടിക്കുകയായിരുന്നു. രാത്രി 11മണിക്കാണ് പൊലീസിന് സംഭവത്തെ കുറിച്ച് വിവരം ലഭിച്ചത്.
സുപ്രീം കോടതിയിൽ അഭിഭാഷകയായിരുന്നു കിറ്റി. കോൺഗ്രസ് നേതാവായിരുന്ന പി.ആർ കുമാരമംഗലം പിന്നീട് ബി.ജെ.പിയിൽ ചേരുകയായിരുന്നു. പി.വി. നരസിംഹറാവു സർക്കാറിൽ അംഗമായിരുന്നു. പിന്നീട് വാജ്പേയി സർക്കാറിൽ ഊർജ്ജ വകുപ്പ് കൈകാര്യം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.