ചെന്നൈ: മധുര എയിംസിന്‍റെ നിർമാണ പ്രവൃത്തി 95 ശതമാനം പൂർത്തിയായിയെന്ന ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയുടെ അവകാശവാദത്തെ തള്ളി കോൺഗ്രസ് എം.പി മണിക്കം ടാഗോർ. താൻ മധുര എയിംസ് നിർമിക്കാൻ പോകുന്ന സ്ഥലം സന്ദർശിച്ചു എന്നും എന്നാൽ അവിടെ കെട്ടിടം കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. മധുര എം.പി സു വെങ്കിടേഷനൊപ്പം എയിംസിനായുള്ള സ്ഥലം സന്ദർശിക്കുന്ന വിഡിയോയും മണിക്കം ടാഗോർ ട്വീറ്റ് ചെയ്തിട്ടുണ്ട്.
'പ്രിയപ്പെട്ട ജെ.പി നദ്ദജി, മധുര എയിംസിന്‍റെ 95 ശതമാനം നിർമാണം പൂർത്തിയാക്കിയതിന് നന്ദി. എന്നാൽ എയിംസിനായുള്ള തോപ്പൂർ സൈറ്റിൽ ഒരുമണിക്കൂറോളം ഞാനും മധുര എം.പിയും തിരച്ചിൽ നടത്തി. ഒന്നും കണ്ടത്താനായില്ല. ആരോ കെട്ടിടം മോഷ്ടിച്ചിരിക്കുന്നു.' - മണിക്കം പരിഹാസത്തോടെ ട്വീറ്റ് ചെയ്തു. ഇത്തരം വാസ്തവവിരുദ്ധമായ പ്രചരണം നടത്തിയതിലൂടെ തമിഴ് നാട്ടിലെ ജനങ്ങളെ വഞ്ചിക്കുകയാണ് നദ്ദ ചെയ്തതെന്ന് ആരോപിച്ചു.
എയിംസ് പദ്ധതിക്കായി 1,264 കോടി രൂപ അനുവദിച്ചതിൽ സന്തോഷമുണ്ട്. എയിംസിന്‍റെ 95 ശതമാനം ജോലികളും പൂർത്തിയായെന്നും കഴിഞ്ഞ ദിവസം തമിഴ്നാട് സന്ദർശനത്തിനിടെ നദ്ദ പറഞ്ഞിരുന്നു. ആശുപത്രിയിൽ 750 കിടക്കകളും 250 ഐ.സി.യു കിടക്കകളുമുണ്ടാവുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. എന്നാൽ ബി.ജെ.പി അധ്യക്ഷന്‍റെ പ്രസ്താവനക്കെതിരെ കോൺഗ്രസും ഇടതുപാർട്ടികളും രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.