നൈനിത്താൾ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സൽമാൻ ഖുർഷിദിെൻറ വീട് ആക്രമിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. നൈനിത്താളിലെ വീടാണ് ഹിന്ദുത്വ പ്രവർത്തകരുടെ അക്രമത്തിന് ഇരയായത്.
സംഘ്പരിവാറിെൻറ ഹിന്ദുത്വവും ഐ.എസ്, ബൊകോ ഹറം എന്നിവയുടെ ഭീകരതയും സമീകരിക്കുന്ന പരാമർശത്തിെൻറ പേരിൽ ബി.ജെ.പിയും ഹിന്ദുത്വ സംഘടനകളും കടുത്ത എതിർപ്പ് ഉയർത്തുന്നതിനിടയിലായിരുന്നു അക്രമം.
27കാരനായ ചന്ദൻ സിങ് ലോധിയാൽ, ഉമേഷ് മെഹ്ത (30), കൃഷ്ണസിങ് ബിഷ്ട്(29), രാജ്കുമാർ മെഹ്ത(29) എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ നിലേഷ് ആനന്ദ് ബർണെ അറിയിച്ചു. പ്രതികളിൽ ഒരാളിൽനിന്ന് തോക്കും മാഗസിനുകളും പിടിച്ചെടുത്തു.
കുന്ദൻ ചിൽവാൾ എന്നയാളുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കുന്ദൻ ചിൽവാളും പ്രതികളും ചേർന്ന കോൺഗ്രസ് നേതാവിെൻറ വീടിന് മുമ്പിലെത്തി മുദ്രാവാക്യം വിളിക്കുകയും കോലം കത്തിക്കുകയും ചെയ്തതായി ഡി.ഐ.ജി അറിയിച്ചു.
വീടിന് തീയിട്ടതിെൻറ ചിത്രങ്ങൾ സൽമാൻ ഖുർശിദ് ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. തീ ആളുന്നതും വാതിൽ കത്തിക്കരിഞ്ഞതും ജനാലച്ചില്ലുകൾ കല്ലേറിൽ തകർന്നതും വിഡിയോ ചിത്രങ്ങളിലുണ്ട്. രണ്ടുപേർ വെള്ളമൊഴിച്ച് തീ കെടുത്താൻ ശ്രമിക്കുന്നതായും കാണാം.
ഇതല്ല ഹൈന്ദവതയെന്ന് പറഞ്ഞാലും തനിക്ക് തെറ്റിയെന്നാണോ അർഥമെന്ന് തീയിട്ടതിനെക്കുറിച്ച് സൽമാൻ ഖുർശിദ് ഫേസ്ബുക് പോസ്റ്റിൽ ചോദിച്ചു. ഇക്കാലത്ത് ചർച്ചകളുടെ ഗതി ഇതാണ്. നാണംകെട്ട പ്രവൃത്തിയെന്നൊക്കെ പറഞ്ഞാൽ, ആ വാക്കുപോലും ഇവിടെ ഫലപ്രദമല്ല. വിയോജിപ്പ് പ്രകടിപ്പിക്കുക എന്ന കാര്യത്തിലെങ്കിലും യോജിക്കുന്ന കാലം വരുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
സനാതന ധർമവും ഹൈന്ദവ ശ്രേഷ്ഠതയും പരിപാലിക്കുന്ന സന്ന്യാസിവര്യന്മാരെ തള്ളിമാറ്റുന്ന സംഘ്പരിവാറിെൻറ പുതിയ ഹിന്ദുത്വ രൂപം ഐ.എസ്.ഐ.എസ്, ബൊകോ ഹറം തുടങ്ങിയ ജിഹാദി ഗ്രൂപ്പുകൾക്ക് സമമാണെന്ന് ഈയിടെ പുറത്തിറക്കിയ 'സൺറൈസ് ഓവർ അയോധ്യ: നാഷൻഹുഡ് ഇൻ ഔവർ ടൈംസ്' എന്ന പുസ്തകത്തിലാണ് സൽമാൻ ഖുർശിദ് എഴുതിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.