ന്യൂഡൽഹി: ലോക്ഡൗണിനെ തുടർന്ന് അടച്ചിട്ടിരുന്ന തിയറ്ററുകൾ ഡൽഹിയിൽ തുറന്നെങ്കിലും സിനിമ ടിക്കറ്റ് എടുത്തത് വിരലിലെണ്ണാവുന്നവർ മാത്രം. ഡൽഹിയിലെ ഗ്രേറ്റർ കൈലാഷ് ഏരിയയിലെ തിയറ്ററിൽ രാവിലെ 11.30െൻറ ഷോക്ക് വെറും നാലു ടിക്കറ്റുകൾ മാത്രമാണ് വിറ്റുപോയത്. 2.30 യുടെ ഷോക്ക് അഞ്ചുപേരും.
150 സീറ്റുകളുള്ള തിയറ്ററിലാണ് വിരലിലെണ്ണാവുന്നവർ മാത്രം സിനിമ കാണാൻ എത്തിയത്. പുതിയ സിനിമകളൊന്നും തിയറ്ററിൽ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പകുതി സീറ്റിൽ മാത്രം ഇരിപ്പിടം ഒരുക്കിയാണ് തിയറ്ററുകൾ വീണ്ടും തുറന്നത്. അടുത്ത ആഴ്ചയോടെ പുതിയ സിനിമകൾ റിലീസ് ചെയ്യുമെന്നും അതോടെ തിയറ്റർ നിറയുമെന്നുമാണ് തിയറ്റർ ഉടമകളുടെ പ്രതീക്ഷ.
ഒരാഴ്ചയോടെ തിയറ്ററുകളിൽ ആളുകൾ എത്തിതുടങ്ങുന്നതോടെ ഡൽഹിയിലെ 130 സ്ക്രീനുകളിലും പ്രദർശനം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നും തിയറ്റർ ഉടമകൾ കൂട്ടിച്ചേർത്തു. തിയറ്ററിൽ പ്രവേശിക്കുന്നതിന് മുമ്പ് ശരീര താപനില പരിശോധിക്കും. കൂടാതെ പോപ്കോൺ ഉൾപ്പെടെ ഭക്ഷ്യവസ്തുക്കൾ യു.വി സാനിറ്റൈസേഷൻ നടത്തും.
അഞ്ചാംഘട്ട അൺലോക്കിെൻറ ഭാഗമായാണ് തിയറ്ററുകൾ തുറക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയത്. 50 ശതമാനം സീറ്റുകളിൽ മാത്രമേ കാണികളെ പ്രവേശിപ്പിക്കൂ. ഉച്ച 12 മുതൽ എട്ടുമണി വരെയാണ് പ്രദർശന സമയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.