ഭോപാൽ: മധ്യപ്രദേശിലെ ഷഹ്ദോൾ ജില്ലയിൽ സ്ഥിരമായ പൊലീസ് സ്റ്റേഷന്റെ ചുമരിൽ മുറുക്കിത്തുപ്പിയ നാല് പൊലീസുകാർക്കെതിരെ നടപടി. നാലുപേരെയും ഫീൽഡ് ഡ്യൂട്ടിയിൽനിന്ന് മാറ്റുകയായിരുന്നു.
ഒരു സബ് ഇൻസ്പെക്ടർ, രണ്ട് അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർമാർ, ഒരു ഹെഡ് കോൺസ്റ്റബ്ൾ എന്നിവർക്കെതിരെയാണ് നടപടി. ഗൊഹ്പാരു സ്റ്റേഷനിലാണ് സംഭവം.
വ്യാഴാഴ്ച സ്റ്റേഷനിൽ എസ്.പി അവ്ദേഷ് ഗോസ്വാമി മിന്നൽ സന്ദർശനം നടത്തിയിരുന്നു. സ്റ്റേഷന്റെ ചുമരുകൾ മുഴുവനും മുറുക്കിതുപ്പി വൃത്തികേടാക്കിയ നിലയിലായിരുന്നു. വൃത്തിഹീനമായ ചുമരുകളെക്കുറിച്ച് ആരാഞ്ഞപ്പോൾ സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ നാലു പൊലീസുകാരുടെ പേരുകൾ വെളിപ്പെടുത്തുകയായിരുന്നു. നിരവധി തവണ ചുമരിൽ തുപ്പരുതെന്ന് നിർദേശം നൽകിയിട്ടും വീണ്ടും ആവർത്തിക്കുകയായിരുന്നുവെന്നും എസ്.പിയെ അറിയിച്ചു.
തുടർന്നാണ് നാലു പൊലീസുകാർക്കെതിരെയും അച്ചടക്ക നടപടി സ്വീകരിച്ചത്. സബ് ഇൻസ്പെക്ടർ നന്ദകുമാർ കച്വാഹ, അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർമാരായ ദിനേഷ് ദ്വിവേദി, ദേവേന്ദ്ര സിങ്, ഹെഡ് കോൺസ്റ്റബ്ൾ പ്യാരേലാൽ സിങ് എന്നിവർക്കെതിരെയാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.