ഗോവയിലെ നാലു മന്ത്രിമാർ ക്രിമിനൽ കേസ് പ്രതികൾ

ന്യൂഡൽഹി: ഗോവയിൽ സത്യപ്രതിജ്ഞ ചെയ്ത ബി.ജെ.പി മന്ത്രിമാരിൽ നാലുപേർ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് റിപ്പോർട്ട്. ഇതിൽ മൂന്നു പേർക്കെതിരെ ഗുരുതര സ്വഭാവമുള്ള കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അഞ്ചു വർഷമോ അതിൽ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഗോവ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും കോടീശ്വരന്മാരാണെന്നും ഈ ഒമ്പത് മന്ത്രിമാരുടെയും ശരാശരി ആസ്തി 19.49 കോടി രൂപയാണെന്നും തെരഞ്ഞെടുപ്പ് അവകാശ സംഘടനയായ എ.ഡി.ആർ റിപ്പോർട്ട് ചെയ്തു. പനാജി മണ്ഡലത്തിൽനിന്നുള്ള അറ്റനാസിയോ മോൺസെറേറ്റാണ് 48.48 കോടി രൂപയുടെ ആസ്തിയുമായി പട്ടികയിൽ ഒന്നാംസ്ഥാനത്തുള്ളത്. ഗോവിന്ദ് ഷേപ്പു ഗൗഡെയാണ് 2.67 കോടി രൂപയുടെ ആസ്തിയുമായി ഏറ്റവും പിന്നിൽ.

ബാധ്യതകൾ വെളിപ്പെടുത്തിയ എട്ടു മന്ത്രിമാരിൽ കുർകോറം മണ്ഡലത്തിലെ നിലേഷ് കബ്രാളാണ് 11.97 കോടി രൂപയുമായി മുന്നിലുള്ളത്. ഗോവയിലെ കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിക്കുകയും സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - Four Goa ministers are accused in a criminal case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.