യുവതിയെ കൂട്ടമാനഭംഗം ചെയ്​ത്​ കൊന്ന സംഭവം: നാല്​ പേർ അറസ്​റ്റിൽ

ന്യൂഡൽഹി: ഡൽഹിയിൽ 25 വയസ്സുകാരിയായ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി കഴുത്ത്​ ഞെരിച്ച്​ കൊന്ന കേസിൽ നാല്​ പേ ർ അറസ്​റ്റിൽ. സൗരഭ്(19), ദിനേശ്(25)​, റഹിം(25), ചന്ദർകേശ്​(30) എന്നിവരാണ്​ അറസ്റ്റിലായത്​. നാല്​ പേരും ഡൽഹിയിലെ സംഘം വിഹാർ മേഖലയിലെ താമസക്കാരാണ്​. യുവതിയെ കൊല ചെയ്​ത്​ ചാക്കിൽ കെട്ടി സരിത വിഹാർ എന്ന സ്ഥലത്ത്​ ഉപേക്ഷിക്കുകയായിരുന് നു. കഴിഞ്ഞ ചൊവ്വാഴ്​ചയായിരുന്നു കേസിനാസ്​പദമായ സംഭവം.

സംഭവത്തിലെ മുഖ്യപ്രതി ധിരേ​ന്ദർ എന്നയാൾക്കായി പൊ ലീസ്​ തെരച്ചിൽ ഉൗർജ്ജിതമാക്കിയിട്ടുണ്ട്​. പ്രതികൾ​െക്കതിരെ കൊലക്കുറ്റം, കൂട്ട മാനഭംഗം എന്നീ കുറ്റങ്ങൾ ചുമത്തി കേസ്​ രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​. ഒരു മൊബൈൽ ഫോണും ത​​െൻറ മരണത്തിന്​ മൂന്ന്​ പേർ ഉത്തരവാദികളാണെന്ന്​ വ്യക്തമാക്കിയുള്ള ഒരു കത്തും ​​മൃതദേഹത്തിനടുത്ത്​ കിട്ടിയിരുന്നതായ​ും എന്നാൽ ഇൗ കത്ത്​ പ്രതികളായ ദിനേശും ധിരേന്ദറും ചേർന്ന്​ ചമച്ചെടുത്തതാണെന്നും പൊലീസ്​ പറഞ്ഞു.

കത്തിൽ പറഞ്ഞ മൂന്ന്​ പേരോടുള്ള വ്യക്തി വൈരാഗ്യം മൂലം അവരിൽ കുറ്റം ചാരുകയായിരുന്നു പ്രതികളുടെ ശ്രമം. ദിനേശി​​െൻറ സുഹൃത്തായിരുന്നു കൊല്ലപ്പെട്ട യുവതി. ഒരു ജോലിയുമായി ബന്ധപ്പെ​െട്ടന്ന വ്യാജേന യ​ുവതിയെ വിളിച്ചു വരുത്തുകയും അവരെക്കൊണ്ട്​ നിർബന്ധിച്ച്​ കത്തെഴുതിച്ച്​ കൊല ചെയ്യുകയായിരുന്നു.

ദിനേശും ധിരേന്ദറും തിഹാർ ജയിലിൽ ഒരുമിച്ചുണ്ടായിരുന്നു. അന്ന്​ ജയിലിൽ ഉണ്ടായിരുന്ന ബണ്ടി എന്നയാളുമായി ഇവർക്ക്​ ശത്രുതയുണ്ടായിരുന്നു. പിന്നീട്​ ജയിലിൽ നിന്ന്​ ഇറങ്ങിയ ശേഷം ബണ്ടിയുടെ സഹോദരൻ ആരുഷിനെ കേസിൽ കുടുക്കാനും അയാളുടെ ഭൂമി ​ൈകക്കലാക്കാനു​ം ഇവർ പദ്ധതിയിട്ടു. യുവതിയെ കൊല ചെയ്​ത ശേഷം കുറ്റം ആരുഷിലേക്ക്​ എത്താനായും ഇയാൾ ​േകസിൽ അകപ്പെടാനും വേണ്ടി യുവതിയുടെ ഫോണിൽ നിന്ന്​ ഇവർ ആരുഷി​​െൻറ ഫോണിലേക്ക്​ വിളിച്ച്​ കുറേ നേരം സംസാരിച്ചുവെന്നും ഡി.സി.പി ചിൻമോയ്​ ബിസ്വാൾ​ വ്യക്തമാക്കി.

Tags:    
News Summary - four men arrested for gang raping, strangulating 25 years old girl -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.