representational image

മധ്യപ്രദേശിൽ കുടുംബത്തിലെ നാല് പേർ വീടിനുള്ളിൽ മരിച്ച നിലയിൽ

ഉജ്ജയ്ൻ: മധ്യപ്രദേശിൽ ഒരു കുടുംബത്തിലെ നാല് പേരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മനോജ് റാത്തോർ(40), ഭാര്യ മമ്ത റാത്തോർ(35), മകൻ ലക്കി(12), മകൾ കനക്(ആറ്) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഉജ്ജയ്ൻ ജില്ലയിലെ ജിവാജി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 12 മണിയോടെയാണ് മരണവിവരം അറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.

മനോജിനെ തൂങ്ങി മരിച്ച നിലയിലും ഭാര്യയുടെയും മക്കളുടെയും മൃതദേഹം കട്ടിലിൽ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ഭാര്യക്കും മക്കൾക്കും വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം മനോജ് ആത്മഹത്യ ചെയ്തതായി സംശയിക്കുന്നതായും മരണകാരണം പോസ്റ്റ്മാർട്ടത്തിന് ശേഷം മാത്രമേ അറിയാൻ കഴിയുവെന്നും പൊലീസ് പറഞ്ഞു.

Tags:    
News Summary - Four of family found dead inside house in Ujjain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.