മുംബൈ: മഹാരാഷ്ട്രയിലെ താനെയിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ നാല് പേർ മരിച്ചു. മുംബൈയിൽ നിന്ന് 28 കിലോ മീറ്റർ അകലെയാണ് സംഭവസ്ഥലം. കൗസയിലെ പ്രൈം ക്രിട്ടികെയർ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ 3.40ഓടെയാണ് സംഭവം. മൂന്ന് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്.
20 രോഗികളെ ആശുപത്രിയിൽ നിന്ന് രക്ഷപ്പെടുത്തി. ഇതിൽ എട്ട് പേരെ ഐ.സി.യുവിലാണ് അഡ്മിറ്റ് ചെയ്തത്. ആശുപത്രിയുടെ ഒന്നാം നിലയിലായിരുന്നു തീപിടിത്തമെന്ന് അധികൃതർ അറിയിച്ചു. കോവിഡ് രോഗികളാരും ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നില്ല.
അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് മഹാരാഷ്ട്ര സർക്കാർ അറിയിച്ചു. പരിക്കേറ്റവർക്ക് ഒരു ലക്ഷം വീതവും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.