ശ്രീനഗർ: ജമ്മു കശ്മീരിൽ അഞ്ചിടത്തുണ്ടായ ഏറ്റുമുട്ടലിൽ നാലു ഭീകരരെ സുരക്ഷാസേന വധിച്ചു. പാകിസ്താൻ ആസ്ഥാനമായ ജയ്ഷെ മുഹമ്മദ്, ലഷ്കറെ ത്വയ്യിബ എന്നീ ഭീകരസംഘടനകളിൽ പെട്ടവരെയാണ് വധിച്ചതെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. ഒരാളെ ജീവനോടെ പിടികൂടിയതായി കശ്മീർ ഐ.ജി പറഞ്ഞു.
പുൽവാമയിലെ ചെവാക്ലൻ, കശ്മീരിലെ ഗന്ധർബാൽ, ഹന്ദ്വാരയിലെ രാജ്വർ നെച്ചമ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ നടന്നത്. പുൽവാമയിൽ രണ്ടും ഗന്ധർബാൽ, ഹന്ദ്വാര എന്നിവിടങ്ങളിൽ ഓരോരുത്തരെയുമാണ് വധിച്ചത്.
വെള്ളിയാഴ്ച ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ പഞ്ചായത്തംഗം കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. രാത്രി 8.50ഓടെ അഡൗറയിലെ വസതിക്ക് സമീപത്തുവെച്ച് ഷബീർ അഹമ്മദ് മിറിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷബീർ അഹമ്മദ് മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.