ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാല(ജെ.എൻ.യു)യിൽനിന്ന് ദുരൂഹസാഹചര്യത്തിൽ കാണാതായ ഒന്നാം വർഷ ബയോടെക്നോളജി വിദ്യാർഥി നജീബ് അഹ്മദിെൻറ തിരോധനത്തിന് നാലു വയസ്സ്.
കാമ്പസിൽവെച്ച് എ.ബി.വി.പി പ്രവർത്തകരുടെ മർദനമേറ്റതിനു പിന്നാലെ 2016 ഒക്ടോബർ 15നാണ് നജീബിനെ ഹോസ്റ്റലിൽനിന്ന് കാണാതാകുന്നത്. ഉത്തർപ്രദേശിലെ ബദായൂൻ സ്വദേശിയായ നജീബിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കോടതികൾ കയറിയിറങ്ങിയും തെരുവിൽ പ്രതിഷേധിച്ചും മാതാവ് ഫാത്തിമ നഫീസ് നടത്തുന്ന പോരാട്ടവും വർഷങ്ങൾ പിന്നിടുകയാണ്. ഇതുവരെ അവർക്ക് നീതി ലഭിച്ചിട്ടില്ല.
വീട്ടമ്മയായ ഫാത്തിമ മകനെ കാണാതായതോടെ നാട്ടിൽനിന്ന് നൂറുകണക്കിന് കിലോമീറ്റർ അകലയുള്ള രാജ്യതലസ്ഥാനത്തേക്ക് വണ്ടികയറുകയായിരുന്നു. നീണ്ട പോരാട്ടത്തിനൊടുവിൽ അന്വേഷണം സി.ബി.െഎക്ക് വിെട്ടങ്കിലും അവരും ഇപ്പോൾ കൈയൊഴിഞ്ഞിരിക്കുകയാണ്. ഇതിനിടയിൽ, ഡൽഹിയിലെ മിക്ക സമരങ്ങളിലേയും മുന്നണിപ്പോരാളിയായി ഫാത്തിമ മാറി. നജീബ് െഎ.എസിൽ ചേർന്നുെവന്ന് വ്യാജ പ്രചാരണം നടത്തിയ മാധ്യമങ്ങൾക്കെതിരെയും അവർ നിയമപോരാട്ടം നടത്തിയിരുന്നു.
നജീബിെൻറ തിരോധനത്തിന് നാലു വയസ്സ് പൂർത്തിയാകുന്ന വ്യാഴാഴ്ച രാത്രി ഏഴുമണിക്ക് 'നജീബ് എവിടെ' എന്ന ഹാഷ്ടാഗിൽ നജീബിന് നീതി ആവശ്യപ്പെട്ട് ട്വിറ്ററിൽ പ്രതിഷേധം നടത്താൻ ഫാത്തിമ നഫീസ് ആഹ്വാനം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.