ബംഗളൂരു: തനിക്കുവേണ്ടി എല്ലാവരും പ്രാർഥിച്ചതായും ഹിന്ദുവെന്നോ മുസ്ലിമെന്നോ ക്രിസ്ത്യാനിയെന്നോ ഭേദമില്ലാതെയുള്ള ആ പ്രാർഥന ദൈവം കേട്ടുവെന്നും ഫാ. ടോം ഉഴുന്നാലിൽ. െഎ.എസ് ഭീകരരുടെ തടങ്കലിൽനിന്ന് മോചിതനായ ശേഷം ബംഗളൂരുവിൽ ആദ്യമായെത്തിയ അദ്ദേഹം പൗരാവലി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു. തീവ്രവാദികളുടെ പിടിയിലായതു മുതൽ മോചിപ്പിക്കപ്പെടുന്നതു വരെയുള്ള ജീവിതവൃത്തം അദ്ദേഹം അനുഭവച്ചൂടിൽ പകർന്നുനൽകിയപ്പോൾ നിറഞ്ഞ സദസ്സ് സാകൂതം കേട്ടിരുന്നു.
തിരിച്ച് ഇന്ത്യയിലെത്തിയ തന്നോട് ആരോഗ്യം പ്രേത്യകം ശ്രദ്ധിക്കാനായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപദേശമെന്നും അദ്ദേഹം സൂചിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 8.30ന് കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ബംഗളൂരു നഗരവികസന മന്ത്രി കെ.ജെ. ജോർജ്, ബിഷപ്പുമാർ, ഡോൺബോസ്കോ വിവിധ സ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് ഡോൺബോസ്കോ പ്രൊവിൻഷ്യൽ ഹൗസിലെ സ്വീകരണത്തിന് ശേഷം ബംഗളൂരുവിലെ ക്രൈസ്തവ മേലധ്യക്ഷരുമായി ചർച്ച നടത്തി. സെൻറ്ജോൺ മെഡിക്കൽ കോളജിലായിരുന്നു കൂടിക്കാഴ്ച.
വൈകീട്ട് മ്യൂസിയം റോഡിലെ ഗുഡ്ഷെപ്പേഡ് ഒാഡിറ്റോറിയത്തിൽ പൗരാവലി നൽകിയ സ്വീകരണത്തിൽ ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഢി, ഡോൺബോസ്കോ ബംഗളൂരു പ്രൊവിൻഷ്യൽ ജോയ്സ് തോണിക്കുഴിയിൽ വൈസ് പ്രൊവിൻഷ്യൽ ജോസ് ഒായിക്കൽ, പി.െഎ. ശങ്കർ, െഎവാൻ ഡിസൂസ, ഫാ. എം.കെ. ജോർജ് തുടങ്ങിയവർ പെങ്കടുത്തു. ശനിയാഴ്ച ബംഗളൂരുവിൽ തങ്ങിയ ശേഷം ഞായറാഴ്ച രാവിലെ കേരളത്തിലേക്ക് തിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.