ദരിദ്രർക്കുള്ള സൗജന്യ​ റേഷൻ മൂന്നുമാസത്തേക്ക് നീട്ടി

ന്യൂഡൽഹി: ദരിദ്രർക്കുള്ള സൗജന്യ​ റേഷൻ കേന്ദ്രം മൂന്നുമാസത്തേക്ക് നീട്ടി. ഗുജറാത്ത് നിയമസഭ തെ​രഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഈ നീക്കം. പദ്ധതി നീട്ടിയതുവഴി 44,762 കോടിയുടെ അധിക ചെലവ് വരും.

എല്ലാ മാസവും 80 കോടിയോളം പേർക്ക് അഞ്ചു കിലോവീതം അരിയും ഗോതമ്പുമാണ് നൽകി വരുന്നത്. ഇത് വെള്ളിയാഴ്ച അവസാനിക്കാനിരിക്കുകയായിരുന്നു. പുതിയ തീരുമാനമനുസരിച്ച് പദ്ധതി ഡിസംബർ 31വരെയുണ്ടാകുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാകുർ പറഞ്ഞു.

ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് തീരുമാനമെടുത്തത്. 2020 ഏപ്രിലിലാണ് 'പ്രധാൻ മന്ത്രി ഗരീബ് കല്യാൺ അന്ന യോജന' എന്ന പേരിൽ സൗജന്യ റേഷൻ തുടങ്ങിയത്. കോവിഡ് കാലത്തെ ലോക്ഡൗണിനെ തുടർന്നുള്ള ദുരിതം അതിജീവിക്കാനായിരുന്നു ഇതുവഴി ലക്ഷ്യമിട്ടത്.

Tags:    
News Summary - Free ration for the poor has been extended for three months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.