ന്യൂഡൽഹി: ലോക്ഡൗൺ നടപ്പാക്കിയ സാഹചര്യത്തിൽ ഡൽഹിയിൽ ജനങ്ങൾക്ക് രണ്ടു മാസത്തെ സൗജന്യ റേഷനും ഓട്ടോ, ടാക്സി ഡ്രൈവർമാക്ക് ധനസഹായവും പ്രഖ്യാപിച്ച് കെജ്രിവാൾ സർക്കാർ. റേഷൻ കാർഡുള്ള എല്ലാവർക്കും രണ്ടു മാസം റേഷൻ സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാർ ചൊവ്വാഴ്ച അറിയിച്ചു.
അതേസമയം, ഇത് രണ്ട് മാസം ലോക്ഡൗൺ പ്രഖ്യാപിക്കാനാണെന്ന് വ്യാഖ്യാനിക്കരുെതന്നും കേസുകൾ കുറയുേമ്പാൾ ഉടൻ നിയന്ത്രണങ്ങൾ ഒഴിവാക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെജ്രിവാൾ പറഞ്ഞു. ലോക്ഡൗൺ ദിവസ വേതനക്കാർക്കും നിർമാണ തൊഴിലാളികൾക്കും കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചു. രജിസ്റ്റർ ചെയ്ത നിർമാണ െതാഴിലാളികൾക്ക് 5,000 രൂപ നൽകിയിട്ടുണ്ട്. രോഗബാധിതർക്ക് സാമ്പത്തിക സഹായത്തിന് ഉത്തരവിറക്കി.
ഓട്ടോ, ടാക്സി ഡ്രൈവർമാർക്ക് കഴിഞ്ഞ കുറച്ച് ആഴ്ചകളായി ലോക്ഡൗൺ ആയതിനാൽ വരുമാനമില്ല. ചില സാമ്പത്തിക സമ്മർദങ്ങൾ ലഘൂകരിക്കുന്നതിന് കഴിഞ്ഞ വർഷത്തെപ്പോലെ 5,000 രൂപ ഈ വർഷവും നൽകും. കഴിഞ്ഞ വർഷം 1.56 ലക്ഷം ഡ്രൈവർമാർക്ക് ഈ സഹായം ലഭിച്ചുവെന്നും കെജ്രിവാൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.