വിദ്യാർഥിനികൾക്ക് സൗജന്യ സാനിറ്ററി നാപ്കിൻ

ന്യൂഡൽഹി: രാജ്യത്തെ സർക്കാർ സ്കൂളുകളിലെ ആറു മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥിനികൾക്ക് സൗജന്യമായി സാനിറ്ററി നാപ്കിൻ നൽകാൻ നിർദേശം നൽകണമെന്ന പൊതുതാൽപര്യ ഹരജിയിൽ സുപ്രീംകോടതി കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും മറുപടി തേടി.

മധ്യപ്രദേശിലെ ആക്ടിവിസ്റ്റും ഡോക്ടറുമായ ജയതാക്കൂർ നൽകിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ജസ്റ്റിസ് പി.എസ്. നരസിംഹയും ഉൾപ്പെടുന്ന ബെഞ്ച് നോട്ടീസ് നൽകിയത്. വിദ്യാർഥിനികളുടെ ശുചിത്വവുമായി ബന്ധപ്പെട്ട പ്രധാന വിഷയമാണ് ഹരജിക്കാരി ഉന്നയിച്ചതെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് ഇക്കാര്യത്തിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ സഹായം തേടി.

Tags:    
News Summary - Free sanitary napkin for girl students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.