ലഖ്നോ: സമൂഹമാധ്യമങ്ങളിലെ അഭിപ്രായ സ്വാതന്ത്ര്യം നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്താനോ ആക്ഷേപകരമായ ഭാഷ ഉപയോഗിക്കാനോ പൗരൻമാരെ അനുവദിക്കുന്നില്ലെന്ന് അലഹബാദ് ഹൈകോടതി. ഝാൻസി സ്വദേശി നന്ദിനി സച്ചന്റെ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. സമൂഹമാധ്യമങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വ്യാപ്തി വർധിപ്പിച്ചിട്ടുണ്ടെന്നും എന്നാൽ ഉത്തരവാദിത്തമില്ലാതെ അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിക്കാനുള്ള അവകാശം ഇത് നൽകുന്നില്ലെന്നും കോടതി ചൂണ്ടികാട്ടി.
സ്വയം പ്രകടത്തിനുള്ള പ്രധാന ഇടമായി സമൂഹമാധ്യമങ്ങൾ മാറിയിരിക്കുന്നു. ഇതിലൂടെ ആളുകൾക്ക് സ്വാതന്ത്ര്യത്തിനുള്ള അവകാശം വിനിയോഗിക്കാം. എന്നാൽ ഇത് പ്രത്യേക ഉത്തരവാദിത്തത്തോടെയുള്ള അവകാശമാണ് -കോടതി ഉത്തരവിൽ പറയുന്നു. അഭിപ്രായങ്ങളും ആശയങ്ങളും കൈമാറുന്നതിനുള്ള ആഗോള വേദിയായി സമൂഹമാധ്യമങ്ങൾ മാറിയെന്നും കോടതി നിരീക്ഷിച്ചു.
സമൂഹമാധ്യമത്തിലുടെ അശ്ലീല പ്രചരണം നടത്തിയെന്നാണ് നന്ദിനിക്കെതിരായ കേസ്. എന്നാൽ തനിക്കെതിരായ കേസ് കെട്ടി ചമച്ചതാണെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഇവർ കോടതിയെ സമീപിക്കുകയായിരുന്നു. നന്ദിനിയുടെ ഹരജി ഹൈകോടതി തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.