ന്യൂഡൽഹി: മതസ്വാതന്ത്ര്യമെന്നത് മറ്റുള്ളവരെ മതം മാറ്റാനുള്ള അവകാശമല്ലെന്നും മതസ്വാതന്ത്ര്യ നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാനംകൊണ്ടുവന്ന 2003 ലെ അഞ്ചാംവകുപ്പിന് ഏർപ്പെടുത്തിയ സ്റ്റേ നീക്കണമെന്നും ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയിൽ. നിയമത്തിലെ പ്രസ്തുത വകുപ്പു പ്രകാരം, വിവാഹം വഴിയുള്ള മതപരിവർത്തനത്തിന് ജില്ല മജിസ്ട്രേറ്റിന്റെ മുൻകൂർ അനുമതി ആവശ്യമാണെന്ന വ്യവസ്ഥ 2021ൽ ഹൈകോടതി സ്റ്റേ ചെയ്തിരുന്നു.
അഡ്വ. അശ്വിനി ഉപാധ്യായ് സമർപ്പിച്ച പൊതുതാൽപര്യ ഹരജിക്ക് മറുപടിയായി സംസ്ഥാന സർക്കാർ നൽകിയ സത്യവാങ്മൂലത്തിലാണ്, നിർബന്ധിച്ചോ പ്രലോഭിപ്പിച്ചോ വഞ്ചനയിലൂടെയോ മതംമാറ്റുന്നത് നിരോധിക്കുന്ന അഞ്ചാംവകുപ്പ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടത്.ഭരണഘടനയുടെ 25ാം വകുപ്പിലെ 'പ്രചരിപ്പിക്കുക' എന്ന വാക്കിന്റെ അർഥവും ഉദ്ദേശ്യവും സംബന്ധിച്ച് ഭരണഘടന അസംബ്ലിയിൽ സമഗ്ര ചർച്ച നടന്നിരുന്നുവെന്നും മതം മാറ്റാനുള്ള അവകാശമായല്ല അതിനെ നിർവചിച്ചതെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഹരജിയിൽ അടുത്ത വാദം സെപ്റ്റംബർ 23ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.