പി.എം കെയേഴ്​സ്​ എന്താ മോദിയുടെ പോക്കറ്റ്​ മണിയാണോ -പ്രശാന്ത്​ഭൂഷൻ

പി.എം കെയേഴ്​സ്​ ഫണ്ടിനെകുറിച്ചുള്ള വിവാദങ്ങൾ കൊഴുക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച്​ അഭിഭാഷകനും ആക്​ടീവിസ്​റ്റുമായ പ്രശാന്ത്​ഭൂഷൻ. വിവിധ ബാങ്കുകളും എൽ.​െഎ.സി പോലുള്ള ഇൻഷുറൻസ്​ കമ്പനികളും ചേർന്ന്​ 205 കോടി പി.എം കെയേഴ്​സിലേക്ക്​ നൽകിയെന്ന്​ വാർത്ത പുറത്തുവന്നിരുന്നു. ഇതു സംബന്ധിച്ച്​ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പ്രധാനമന്ത്രിയുടെ ഒാഫീസ്​ വിസമ്മതിക്കുകയും ചെയ്​തിരുന്നു.

ആർ.ടി.​െഎ നിയമത്തിന്​ കീഴിൽ വരാത്ത പി.എം കെയേഴ്​സ്​ എന്താ മോദിയുടെ പോക്കറ്റ്​ മണിയാണൊ എന്നാണ്​ അദ്ദേഹം ട്വീറ്റ്​ ചെയ്​തത്​. 'റിസർവ് ബാങ്ക്, ഗവൺമെൻറ്​ ബാങ്കുകൾ മുതൽ എൽഐസി വരെ 205 കോടി ശമ്പളത്തിൽ നിന്ന് പിഎം കെയേഴ്​സിലേക്ക്​ നൽകി. ഫണ്ട് കൈകാര്യം ചെയ്യുന്ന പ്രധാനമന്ത്രിയുടെ ഒാഫീസ്​ ലഭിച്ച സംഭാവനകളുടെ വിശദാംശങ്ങൾ നൽകാൻ വിസമ്മതിക്കുകയാണ്​. പി‌എം കെയേഴ്​സ്​ ആർ‌ടി‌ഐ നിയമത്തിനുകീഴിൽ വരുന്ന പൊതു സംവിധാനമല്ല എന്നാണ്​ അവരുടെ വാദം. അപ്പോൾ ഇത് പ്രധാനമന്ത്രിയുടെ പോക്കറ്റ് മണിയാണോ'-പ്രശാന്ത്​ ഭൂഷൻ ട്വിറ്ററിൽ കുറിച്ചു.

ഏഴ് പൊതുമേഖലാ ബാങ്കുകൾ, ഏഴ് പ്രമുഖ ധനകാര്യ സ്ഥാപനങ്ങൾ, ഇൻഷുറൻസ് കമ്പനികൾ, റിസർവ് പി‌എം കെയേഴ്​സിലേക്ക്​ നൽകിയിരുന്നു. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി), ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (ജിഐസി), നാഷണൽ ഹൗസിംഗ് ബാങ്ക് എന്നിവർ അവരുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സി‌എസ്‌ആർ) വിഹിതത്തിൽ നിന്നും മറ്റ് വ്യവസ്ഥകളിൽ നിന്നുമായി 144.5 കോടി സംഭാവന ചെയ്തിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.