'വേഗം സുഖം പ്രാപിക്കട്ടെ'; പഴക്കുട്ടകൾക്കൊപ്പം കോവിഡ് രോഗികൾക്കായി ബംഗാൾ മുഖ്യമന്ത്രിയുടെ സന്ദേശം

കൊൽക്കത്ത: സംസ്ഥാനത്തെ കോവിഡ് രോഗികൾക്ക് ആശ്വാസമേകി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ സമ്മാനം. മാനസികമായും ആരോഗ്യപരമായും തളർന്നിരിക്കുന്ന കോവിഡ് രോഗികൾക്കായി ​'വേഗം സുഖം പ്രാപിക്കട്ടേ' എന്ന സന്ദേശവും പഴക്കുട്ടകളുമാണ് സർക്കാർ വിതരണം ചെയ്തത്. കൊൽക്കത്തയിലുടനീളം ഇതുവരെ പതിനായിരത്തോളം പഴക്കുട്ടകൾ വിതരണം ചെയ്തു.

അതാത് പ്രദേശത്തെ കൗൺസിലർമാർക്കാണ് സന്ദേശത്തോടൊപ്പം പഴക്കൊട്ടകളും വിതരണം ചെയ്യാനുള്ള ചുമതല. അണുബാധ നിരക്ക് കൂടിയ പ്രദേശങ്ങളിലെ വീടുകളിൽ പൊതിക്കെട്ട് പുറത്ത് വച്ച് താമസക്കരെ ഫോണിൽ ബന്ധപ്പെടാനാണ് കൗൺസിലർമാർക്ക് നൽകിയ നിർദ്ദേശം.

ഇതുവരെ 2,075 കോവിഡ് രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മമത ബാനർജി വ്യാഴാഴ്ച അറിയിച്ചു. ബംഗാളിൽ ആകെ 403 കണ്ടെയ്‌ൻമെന്‍റ് സോണുകളാണുള്ളത്. പോസിറ്റിവിറ്റി നിരക്ക് 23.17ശതമാനവും മരണനിരക്ക് 1.18 ശതമാനവുമാണ്. 19,517കിടക്കകൾ നിലവിൽ ലഭ്യമാണ്. അന്തർസംസ്ഥാന യാത്രകൾക്ക് ആർ.ടി.പി.സി.ആർ നിർബന്ധമാണെന്നും അടുത്ത 15 ദിവസങ്ങൾ സുപ്രധാനമാണെന്നും മമത അറിയിച്ചു. കൂടാതെ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മമത കൂടിക്കാഴ്ച നടത്തും. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്നും അവർ പറഞ്ഞു.

Tags:    
News Summary - Fruit basket get well soon message Mamatas gift to Covid patients

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.