ഇന്ധന വില കുറയുന്നത്​ തുടരുന്നു: പെട്രോളിന്​ 4 രൂപ വരെ കുറഞ്ഞു

ന്യൂഡൽഹി: ഇന്ധനവിലയിൽ വീണ്ടും ഇടിവ്​. തിങ്കളാഴ്​ച പെട്രോളിന്​ 22 പൈസയും ഡീസലിന്​ 20 പൈസയുമാണ്​ കുറഞ്ഞത്​. കഴിഞ്ഞ മാസം 18 മുതൽ തുടർച്ചയായി വില കുറച്ചതിനെ തുടർന്ന് രാജ്യമൊട്ടാകെ പെട്രോളിന് 4 രൂപയിലേറെയും ഡീസലിന് രണ്ടു രൂപയിലേറെയും കുറവു വന്നു. അസംസ്കൃത എണ്ണവിലയിലുണ്ടായ ഇടിവാണ് ഉപയോക്താക്കൾക്കു ഗുണമായത്.

കേരളത്തിൽ പെട്രോളിന് 4.17 രൂപയും ഡീസലിന് 2.63 രൂപയുമാണ് കുറഞ്ഞത്. കേരളത്തിൽ എറണാകുളം ജില്ലയിൽ പെട്രോളിന്​ 80.74 രൂപയും ഡീസലിന്​ 77.15 രൂപയുമാണ്​ ഇന്നത്തെ വില. ഡൽഹിയിൽ പെട്രോളിന്​ 78.56 രൂപയും ഡീഡലിന്​ 73.16 രൂപയുമാണ്.

ഇന്ധനവില രണ്ടുമാസത്തോളം തുടർച്ചയായി വർധനവുണ്ടായ ശേഷമാണ്​ ​ഇപ്പോൾ ചെറിയ തോതിൽ ഇടിവ്​ വന്നിരിക്കുന്നത്​. വിലവർധനയെത്തുടർന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കഴിഞ്ഞ നാലിന് കേന്ദ്രസർക്കാർ ലിറ്ററിന് ഒന്നര രൂപ വീതം തീരുവ കുറച്ചിരുന്നു. പിന്നാലെ വിവിധ സംസ്ഥാനങ്ങളും നികുതി കുറച്ചിരുന്നു.

Tags:    
News Summary - Fuel prices witness fall - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.