ന്യൂഡൽഹി: അമൃത്പാൽ സിങ്ങിനെ അറസ്റ്റ് ചെയ്യാനായി പഞ്ചാബ് പൊലീസ് വ്യാപക തെരച്ചിൽ നടത്തുന്നതിനിടെ അദ്ദേഹത്തിന്റെ വിഡിയോ പുറത്ത്. സിഖ് ജനത ഒന്നിക്കണമെന്ന് ആവശ്യപ്പെടുന്ന അമൃത്പാലിന്റെ വിഡിയോ യുട്യൂബിലൂടെയാണ് പുറത്ത് വന്നത്. റെക്കോർഡ് ചെയ്ത വിഡിയോയാണ് അമൃത്പാൽ പുറത്ത് വിട്ടത്. എന്നാൽ വിഡിയോയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
വൈശാഖി ആഘോഷത്തോട് അനുബന്ധിച്ച് നടക്കുന്ന സർബാത് ഖൽസയിൽ എല്ലാ സിഖ് സംഘടനകളും പങ്കെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ അമൃത്പാൽ സിങ് സുവർണ്ണ ക്ഷേത്രത്തിലെത്തി കീഴടങ്ങുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തിന്റെ പുതിയ വിഡിയോ എത്തിയിരിക്കുന്നത്.
സർക്കാർ നിരന്തരമായി സിഖുകാരെ വഞ്ചിക്കുകയാണ്. ഇത് നമ്മുടെ മനസിൽ വേണം. നമ്മുടെ നിരവധി സഖാക്കളെ അവർ അറസ്റ്റ് ചെയ്തു. എൻ.എസ്.എ നടപ്പിലാക്കി. ഈയൊരു സാഹചര്യത്തിൽ കൂടിയാണ് സിഖുകാർ ഒന്നിക്കണമെന്നും വൈശാഖി ആഘോഷത്തിനായി മുഴുവൻ സംഘടനകളും എത്തണമെന്ന് താൻ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.